Header Ads

  • Breaking News

    കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍


    ഇന്ന് രാവിലെ മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 2 കിലോ 50 ഗ്രാം കഞ്ചാവുമായി വയനാട് വൈത്തിരി താലൂക്കിൽ പന്തിപ്പൊയിൽ സ്വദേശികളായ ഹാരിസ് എം.പി (25) മൂന്നാംപുഴ വീട്, മുഹമ്മദ് റാഫി ഊക്കാടൻ വീട്(25)മൻസൂർ അലി എം.പിപിലാകാട്ടിൽ ഹൗസ് (25)റാഷിദ്.കെ കണ്ടോത്തൻ ഹൗസ് (24) എന്നിവരെ മാനന്തവാടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
    ഇവർ സഞ്ചരിച്ചിരുന്ന മാരുതി റിറ്റ്സ് കാർ കസ്റ്റഡിയിൽ എടുത്തു . കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചുവച്ചാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നത്. വയനാട് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മാത്യൂസ് ജോണിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി. പ്രിവന്റിവ് ഓഫീസർ എം .കെ ഗോപി പി.ടിസുരേഷ്, പി.ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ യ നിഷാദ്, വിജേഷ് കുമാർ , ഇ ജോണി, അജയകുമാർ , എന്നിവരും ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad