തലശ്ശേരിയിൽ ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ; യുവാവ് അറസ്റ്റിൽ
തലശ്ശേരി:
തലശേരിയിലെ രണ്ട് മാളുകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിതരണം ചെയ്യാനെത്തിയ യുവാവിനെ തലശേരി എ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തു.. ഇയാളിൽ നിന്ന് മാരക മയക്ക് മരുന്നുകളായ എം.ഡി.എം.എ .എന്ന സിൻന്റിക്ക് ഡ്രഗ്സ്, ഹാഷിഷ് ഓയിൽ. എന്നിവ കണ്ടെടുത്തു. ആറ് ഗ്രാം മാണ് കണ്ടെടുത്തത്.ഗ്രാമിന് നാലായിരം രൂപക്കാണ് ഇയാൾ അവശ്യക്കാർക്ക് എത്തിച്ച് നൽകുന്നത്. രഹസ്യവിവരത്തെ തുടർന്ന് കതിരൂർ ഉക്കാസ് മൊട്ടയിൽ വെച്ചാണ്. ഇയാൾ പോലിസ് പിടിയിലാകുന്നത്. ഗോവയിൽ നിന്ന് ബാംഗ്ലൂരിനടുത്തുള്ള പോത്തനൂർ എന്നിവടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച് വില്പന നടത്തുന്നയാളാണ് കതിരുർവേറ്റുമലിലെ ശാദ്ദൂലി മൻസിലിൽ ടി.കെ.അനിസാണ് (19) പിടിയിലായത്.ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ അനീസെന്ന് പോലിസ് പറഞ്ഞു.ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. തലശേരി നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ഈ സംഘം വ്യാപകമായ തോതിൽ ലഹരി വസ്തുക്കൾ വിതരണം ചെയ്ത് വരികയാണ്. എ.എസ്.പി.അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരിക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. കതിരൂർ: സി.ഐ. എ. പ്രതാപ് .എസ് .ഐ .ടി .എ .ശ്രീജിത്ത്. എ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അഗങ്ങളായ രാജീവൻ,ശ്രീജേഷ് ,സൂജേഷ്, മീരജ് എന്നിവരും സംലത്തിലുണ്ടായിരുന്നു. ഇയാളെ വടകര നർകോട്ടിക്ക് കോടതിയിൽ ഹാജരാക്കി.
No comments
Post a Comment