Header Ads

  • Breaking News

    വാട്ട്സ്ആപ്പിൽ ഫോർവേഡ് മെസേജുകൾ ഇനി വരില്ല; പുതിയ മാറ്റങ്ങൾ ഇങ്ങനെ



    വ്യാജ വാർത്തകൾ വ്യാപിപ്പിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായി വാട്ട്സ്ആപ്പിൽ ഫോർവേഡ് മെസേജുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. വാട്ട്സ്ആപ്പിലെ ​ഗ്രൂപ്പ് സെറ്റിങ്സിൽ മാറ്റം വരുത്തിയാണ് ഫോർവേഡ് മെസേജുകൾ കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നത്.



    ഫോർവേഡ് മെസേജുകൾ

    ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിൽ ഓരേ മെസേജ് തന്നെ പല ​ഗ്രൂപ്പുകളിലേയ്ക്ക് ഫോർവേഡ് ചെയ്യുന്നത് പതിവ് രീതിയാണ്. പല തെറ്റായ വാർത്തകളും ഇത്തരത്തിൽ പ്രചരിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഫോർവേഡ് മെസേജുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്.


    പരീക്ഷണം ​ഗ്രൂപ്പുകളിൽ

    വാട്ട്സ്ആപ്പ് ​ഗ്രൂപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. അതായത് ഗ്രൂപ്പുകളിൽ ഫ്രീക്വൻലി ഫോർവേഡ് മെസ്സേജുകൾ അയക്കുന്നത് നിർത്താനുള്ള ഫീച്ചറുകൂടി കൂട്ടിച്ചേർക്കും.


    ഗ്രൂപ്പ് സെറ്റിങ്സിൽ


    ഗ്രൂപ്പ് സെറ്റിങ്സിലാണ് ഇതിനായുള്ള ഓപ്ഷൻ ലഭ്യമാകുക. ​ഗ്രൂപ്പ് അഡ്മിനുകൾക്ക് മാത്രമേ ഈ ഓപ്ഷൻ കാണാനും എഡിറ്റ് ചെയ്യാനും സാധിക്കൂ. ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ പിന്നീട് ഗ്രൂപ്പിൽ ഫോർവേഡ് മെസേജുകൾ അയയ്ക്കാൻ ആർക്കും കഴിയില്ല.


    നിലവിലെ സ്ഥിതി

    പുതിയ രീതി പ്രാവർത്തികമാക്കിയാലും ലഭിക്കുന്ന ഫോർവേഡ് മെസേജ് കോപ്പി ചെയ്ത് മറ്റു ​ഗ്രൂപ്പുകളിലേയ്ക്ക് അയയ്ക്കാവുന്നതാണ്. എന്നാൽ ഇതിന് പലരും മെനക്കെടില്ല എന്നത് വ്യാജ വാർത്തകളുടെയും മറ്റും വ്യാപനം കുറയ്ക്കും. ഒരു സന്ദേശം നാല് തവണയിൽ കൂടുതൽ അയയ്ക്കുമ്പോഴാണ് അത് ഫ്രീക്വന്റ്ലി ഫോ‍ർവേഡ് മെസേജാകുന്നത്. നിലവിൽ, ഒരു മെസേജ് അഞ്ച് തവണ മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad