Header Ads

  • Breaking News

    കൈപ്പത്തി ചിഹ്നം ചെറുതാക്കിയെന്ന്; കോൺഗ്രസ് പരാതി നൽകി

    വോട്ടിംങ് യന്ത്രത്തിൽ കോണ്ഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നം മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തെകൾ ചെറുതായി പ്രദർശിപ്പിച്ചെന്ന് കോണ്ഗ്രസ്സിന്റെ പരാതി. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി.
    സ്ഥാനാർഥികളിൽനിന്ന് ഇതു സംബന്ധിച്ച പരാതി കെ.പി.സി.സി.ക്ക് ലഭിച്ചതായി
    തമ്പാനൂർ രവി പറഞ്ഞു.
    വോട്ടർമാർക്ക് വ്യക്തമായി കാണാൻ സാധിക്കാത്ത വിധമാണ് കൈപ്പത്തി ചിഹ്നം വോട്ടിംഗ് യന്ത്രത്തിൽ കാണിച്ചിരിക്കുന്നതെന്നാണ് പരാതി. ഇക്കാര്യം അടിയന്തരമായി പരിശോധിച്ച് മറ്റ് സ്ഥാനാർഥികളുടെ ചിഹ്നംപോലെ കോണ്ഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നവും വലുപ്പത്തിൽ ക്രമികരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad