Header Ads

  • Breaking News

    കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലഗേജിന്റെ തൂക്കത്തെ ചൊല്ലി എയര്‍പോര്‍ട്ടില്‍ തര്‍ക്കം


    ണ്ണൂര്‍ 
    ണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിദേശയാത്ര ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ എയര്‍ ഇന്ത്യ അധികൃതര്‍ ലഗേജിന്റെ പേരില്‍ ഉപദ്രവിക്കുന്നതായി പരാതി. 20 കിലോ ബാഗേജും കയ്യില്‍ 7 കിലോ ഹാന്‍ഡ് ലഗേജും അടക്കം 27കിലോ അനുവദനീയമാണ്. എന്നാല്‍ ഹാന്‍ഡ് ലഗേജ് ഇല്ലാത്തവരുടെ മെയിന്‍ ലഗേജിന് ഒന്നോ രണ്ടോ കിലോഗ്രാം തൂക്കം കൂടിയതിന് ലഗേജ് അഴിച്ചുമാറ്റി ഭാരം കുറക്കാന്‍ നിര്‍ബന്ധിക്കുകയാണ്. കാര്‍ട്ടണ്‍ സൈസിന് യോജിച്ച വിധത്തില്‍ പാക്കിംഗ് ചെയ്യുന്നതിനാല്‍ അഴിക്കുന്നത് വിഷമമാണെന്ന് അപേക്ഷിച്ചിട്ടും അതൊന്നും അധികൃതര്‍ കേട്ടതായി നടിക്കുന്നില്ല. ഏപ്രില്‍ 27ന് വൈകിട്ട് 6.45ന് മസ്‌ക്കറ്റിലേക്ക് പോയ നിരവധി യാത്രക്കാരെ എക്‌സ്ട്രാ ലഗേജ് ചാര്‍ജ്ജ് അടക്കാനും നിര്‍ബന്ധിച്ചു. അല്ലാത്തവര്‍ക്ക് ബാഗേജുകള്‍ അഴിക്കേണ്ടി വന്നു. ഇത് എയര്‍പോര്‍ട്ടില്‍ വാക്കേറ്റത്തിന് ഇടയാക്കി.

    No comments

    Post Top Ad

    Post Bottom Ad