ചൂട്ടാട് ബീച്ചും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കുന്നു
കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചൂട്ടാട് ബീച്ചും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കുന്നു. സ്ത്രീകള്‍ ഉള്‍പെടെയുള്ള ചെറു സംഘങ്ങളാണ് ഇതിന് പിന്നില്‍. മംഗലാപുരത്ത് നിന്നും കൊടയ്ക്കനാലില്‍ നിന്നും വരുന്ന ലഹരി ഉല്പന്നങ്ങള് കൈകാര്യം ചെയ്യാന്‍ ഇതിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ വിലസുന്നത്.
ബീച്ചിലെത്തുന്ന ന്യൂ ജനറേഷനില്‍പെട്ട യുവാക്കളാണ് ഇവരുടെ പ്രധാന ഇരകള്‍. ഇവര്‍ പാര്‍ക്കിലെ കാറ്റാടി കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ ഉള്‍പെടെയുള്ള സംഘം ഇവരുടെ വസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ച് വച്ച് രഹസ്യമായി കച്ചവടം നടത്തുന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ എക്സൈസ് സംഘത്തെ അസഭ്യം പറഞ്ഞ് അക്രമിക്കുകയും രണ്ട് വനിത എക്സൈസ് ഉദ്യോഗസ്ഥരെ പരുക്കേല്‍പ്പിച്ചത്.
ഇന്നലെ വൈകിട്ടാണ് ഡി.ടി.പി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബീച്ച് പാര്‍ക്കിനെതിരെ പേര് ദോഷം വരുത്തുന്ന ഇത്തരം സംഘങ്ങളെ തുരത്താന്‍ നടപടി എടുക്കണമെന്നാവശ്യം ശക്തമാണ്
ليست هناك تعليقات
إرسال تعليق