Header Ads

  • Breaking News

    വാട്‌സ്ആപ്പിലെ പുതിയ പ്രൈവസി സെറ്റിങ്‌സ് എത്തി; സമ്മതമില്ലാതെ ഇനി ഗ്രൂപ്പുകളില്‍ ചേര്‍ക്കാനാവില്ല


    വാട്‌സ്ആപ്പില്‍ ചില ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ഒട്ടും താല്‍പര്യമില്ലാത്ത ഗ്രൂപ്പുകളില്‍ അഡ്മിന്‍മാര്‍ നമ്മളെ ചേര്‍ക്കും. എന്നാല്‍ ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് അടിക്കാന്‍ മടികാരണമോ മറ്റു പലകാരണം കൊണ്ടോ പലപ്പോഴും ചെയ്യാറുമില്ല. എന്നാല്‍ ഇതിനൊരു പരിഹാരം വാട്‌സ്ആപ്പ് തന്നെ കൊണ്ടുവന്നിരിക്കുന്നു.
    അതായത് ഇനി സമ്മതമില്ലാതെ ഗ്രൂപ്പുകളിലേക്ക് വ്യക്തികളെ ചേര്‍ക്കാന്‍ അഡ്മിന്‍മാര്‍ക്ക് കഴിയില്ല. ഇങ്ങനെയൊരു ഫീച്ചറിന്റെ പണിപ്പുരയിലാണെന്ന് വാട്‌സ്ആപ്പ് നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ആ ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ എല്ലാവര്‍ക്കും ലഭിക്കില്ല.

    വാട്‌സ്ആപ്പിലെ പ്രൈവസി സെറ്റിങ്‌സിലാണ് ഇതിന്റെ കടിഞ്ഞാണ്‍. സെറ്റിങ്‌സില്‍ പോയി അക്കൗണ്ട്(Account)- പ്രൈവസി(Privacy)- ഗ്രൂപ്സ്(Groups) എന്നിവ വഴിയാണ് ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്തേണ്ടത്. ഇതില്‍ ഗ്രൂപ്പ്സില്‍ ടച്ച് ചെയ്യുന്ന പക്ഷം നോബഡി(Nobody) മൈ കോണ്ടാക്ട് (My Contacts) എവരിവണ്‍ (Everyone) എന്നിങ്ങനെ ഓപ്ഷന്‍ കാണും.
    ഇതില്‍ നോബഡിയില്‍ ക്ലിക്ക് ചെയ്താല്‍ ഒരാള്‍ക്കും നിങ്ങളുടെ സമ്മതമില്ലാതെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാനാവില്ല.

    മൈ കോണ്ടാക്ടിലാണെങ്കില്‍ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാനാവൂ. ഇനി എവരിവണ്‍ ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ നിലവിലെ പോലെ ആര്‍ക്കുവേണമെങ്കിലും ആഡ് ചെയ്യാം.

    നോബഡി ക്ലിക്ക് ചെയ്യുന്ന പക്ഷം ആരെങ്കിലും നിങ്ങളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ താല്‍പര്യപ്പെടുന്ന വേളയില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിക്കും. മൂന്നു ദിവസമാണ് ഇതിന്റെ കാലാവധി. അതിനുള്ളില്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. ഈ ഫീച്ചര്‍ ലഭിക്കാനായി ആദ്യം വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. ഇനി അപ്‌ഡേറ്റ് ചെയ്താലും എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭിച്ചുകൊള്ളണം എന്നില്ല.

    No comments

    Post Top Ad

    Post Bottom Ad