Header Ads

  • Breaking News

    ഭാര്യയുടെ പേരിലുള്ള സ്ഥലം കാമുകിക്ക് എഴുതി കൊടുത്ത ഭർത്താവിനെതിരെ ഭാര്യയുടെ പരാതിയിൽ കേസ്


    പയ്യന്നൂര്‍: 
    ഭാര്യയുടെ പേരിലുള്ള സ്ഥലം കാമുകിക്ക് എഴുതി കൊടുത്ത ഭർത്താവിനെതിരെ ഭാര്യയുടെ പരാതിയിൽ കേസ്. പാപ്പിനിശ്ശേരി അരോളി സ്വദേശിയും ഇപ്പോള്‍ പൂനയില്‍ താമസക്കാരിയുമായ പി.പി വത്സല(43)യുടെ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസ്സെടുത്തത്. 

    കുഞ്ഞിമംഗലം സ്വദേശിയായ വത്സലയുടെ ഭര്‍ത്താവ് ബാബു പുലിക്കോട്ട്കാരന്‍, റീജസുരേഷ് എന്നിവരുടെ പേരിലാണ് പൊലീസ് കേസ്സെടുത്തത്. തന്‍റെ പേരിലുള്ള എട്ടര സെന്‍റ് സ്ഥലം ചതിവിലൂടെ പവര്‍ ഓഫ് അറ്റോണി ഉണ്ടാക്കി 2018 മാര്‍ച്ച് 22ന് പയ്യന്നൂര്‍ സബ് രജിസട്രാര്‍ ഓഫീസില്‍ വെച്ച് ഭർത്താവായ ബാബു, റീജ സുരേഷിന് എഴുതി നല്‍കിയെന്നാണ്  വത്സല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

    1994 മെയ് ഒന്നാം തീയ്യതിയാണ് വത്സലയും ബാബുവും തമ്മിലുള്ള വിവാഹം നടന്നത്.പൂനയില്‍ ജോലി ചെയ്തിരുന്ന വത്സലയും ബാബുവും വിവാഹ ബന്ധം വേര്‍പ്പെടുത്തന്നതിനായി പൂനയിലെ സിറ്റി സിവില്‍ ജഡ്ജ് കോടതിയില്‍ കേസ്സ് നിലനില്‍ക്കെയാണ് ബാബു വത്സലയുടെ പേരിലുള്ള സ്ഥലം റീജ സുരേഷിന് രജിസ്ട്രര്‍ ചെയ്ത് നല്‍കിയത്.

     ഭര്‍ത്താവിന് ലോണ്‍ എടുക്കുന്നതിനായി തന്‍റെ പേരിലുള്ള സ്ഥലത്തിന്‍റെ പവര്‍ ഓഫ് അറ്റോണി ബാബുവിന് നല്‍കിയിരുന്നു. പിന്നീട് പവര്‍ ഓഫ് അറ്റോണി ക്യാന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു. വ്യാജ രേഖയുണ്ടാക്കി സ്ഥലം കൈമാറിയതിനെക്കുറിച്ച് ചോദിച്ചപ്പോല്‍ തന്നേ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad