കണ്ണൂരില്‍ കള്ളവോട്ട് തടയാന്‍ വന്‍ സുരക്ഷാ സന്നാഹം
തിരുവനന്തപുരം:
തീവ്രപ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും തെരഞ്ഞെടുപ്പില്‍ വന്‍ സുരക്ഷാ സന്നാഹത്തെ ഏര്‍പ്പെടുത്തുന്നു. ഈ മേഖലകളില്‍ കൂടുതല്‍ അര്‍ധസൈനികരെയും പോലീസിനേയും വിന്യസിക്കും. ഇതി സംബന്ധിച്ച് ുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും പോലീസ് മേധാവി ലോക്നാഥ് ബഹ്റയും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ തെരഞ്ഞടുപ്പില്‍ സുരക്ഷാ സന്നാഹത്തിനുള്ള പദ്ധതി തയ്യാറാക്കി.
പ്രശ്‌നബാധിത മേഖലകളില്‍ സംസ്ഥാന പോലിസിന് പുറമെ 57 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 2000 പൊലീസുകാരെ അധികമായി എത്തിക്കും.
അതേസമയം കണ്ണൂര്‍ ജില്ലയിലെ ബൂത്തുകള്‍ പ്രത്യേകമായി ശ്രദ്ധിക്കാനും പദ്ധതിയുണ്ട്. മുന്‍കാല അനുഭവം കണക്കിലെടുത്താണിത്. കണ്ണൂര്‍ ജില്ലയിലെ ബൂത്തുകള്‍ പ്രത്യേകമായി ശ്രദ്ധിക്കും. ജില്ലയിലെ 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്രപ്രശ്നബാധിത ബൂത്തുകളും, 611 എണ്ണം പ്രശ്നബാധിത ബൂത്തുകളും. 39 ബൂത്തുകള്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുളള മേഖലയിലാണ്.കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കും.
സംസ്ഥാനത്താകെയുള്ള 4482 പ്രശ്നസാധ്യതാ ബൂത്തുകളില്‍ 3607 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
ഈ ബൂത്തുകളില്‍ പൊതുനിരീക്ഷകന്‍, പോലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍ എന്നിവരുടെ നിരീക്ഷണം ഉണ്ടാകും. അതേസമയം സംസ്ഥാനത്തെ ബൂത്തുകളില്‍ 425 എണ്ണം ഗുരുതര ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ള തീവ്രപ്രശ്നബാധിത കേന്ദ്രങ്ങളാണ്
No comments
Post a Comment