ഫേസ്ബുക്കും ട്വിറ്ററുമൊക്കെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജിയുമായി ബി ജെ പി നേതാവ് സുപ്രീം കോടതിയില്‍
ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജിയുമായി ബി ജെ പി നേതാവ് സുപ്രീം കോടതിയെ സമീപിച്ചു. ബി ജെ പി നേതാവ് അശ്വനി ഉപാധ്യായയാണ് സൂപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
രാജ്യത്ത് നിലവില്‍ 3.5 കോടി ട്വിറ്റര്‍, 32.5 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടെന്നും ഇതില്‍ 10 ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് സോഷ്യല്‍ മീഡിയ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഇത്തരം അക്കൗണ്ടുകളില്‍ നിന്നാണ് വ്യാജവാര്‍ത്തകളും മറ്റും പ്രചരിക്കുന്നതെന്നും അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ വ്യാജന്മാര്‍ക്ക് പൂട്ടിടാമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അക്രമങ്ങളും കലാപങ്ങളും ഇതുവഴി തടയാനാവുമെന്നും ബി ജെ പി നേതാവ് വ്യക്തമാക്കുന്നു.
No comments
Post a Comment