Header Ads

  • Breaking News

    അഴീക്കോട്ട് മദ്യ ലഹരിയില്‍ മകളെ നിലത്തെറിഞ്ഞ അച്ഛന്‍ അറസ്റ്റില്‍


    കണ്ണൂര്‍: 
    അഴീക്കോട്ട് മദ്യ ലഹരിയില്‍ മകളെ നിലത്തെറിഞ്ഞ അച്ഛന്‍ അറസ്റ്റില്‍. അഴീക്കോട്ട് നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ 12 വയസുള്ള മകളെ നിലത്തെറിയുകയും എട്ടു വയസുകാരന്റെ കൈ പിടിച്ച്‌ തിരിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
    ജുവനൈല്‍ ജസ്റ്റീസ് ആക്‌ട്, ഐപിസി 307 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad