കല്യാശ്ശേരിയിലും പിലാത്തറയിലും കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ടീകാറാം മീണ
കല്യാശേരിയിലെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ടീകാറാം മീണ. 1857 ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടായിരുന്നു. കള്ളവോട്ട് കണ്ടുപിടിക്കാൻ സാധിച്ചത് അതിന്റെ ഫലമാണെന്നും ടീക്കാറാം മീണ പറഞ്ഞു...
പിലാത്തറ യു പി സ്‌കൂളിലെ 19 ആം ബൂത്തിൽ കള്ളവോട്ട് നടന്നു. 1091 വോട്ടുകളാണ് ഉള്ളത്
വോട്ട് ചെയ്തത് 969 പേരാണ്. 19 ആം ബൂത്തിലാണ് സെലീന കള്ള വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തിൽ സലീനയ്ക്ക് വോട്ടുണ്ടായിരുന്നില്ലെന്നും ടീക്കാറാം മീണ പറയുന്നു...
രണ്ട് കളക്ടർമാരോടും വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്നും കണ്ണൂർ കളക്ടർ പ്രാഥമിക അന്വേഷണം നടത്തിയെന്നും അതിലൂടെ ചില കാര്യങ്ങൾ കണ്ടെത്താൻ സാധിച്ചുവെന്നും ടീക്കാറാം മീണ പറയുന്നു..
19ആം ബൂത്തിൽ സീരിയൽ നമ്പർ 774 എന്ന വോട്ടർ പത്മിനി രണ്ട് വട്ടം വോട്ട് ചെയ്തത് സ്ഥിരീകരിക്കാൻ കഴിഞ്ഞു. സലീന എൻ.പി പഞ്ചായത്ത് മെമ്പറാണ്. വോട്ട് രേഖപ്പെടുത്തിയ ബൂത്തിലെ വോട്ടർ അല്ല. 17 ലെ വോട്ടർ ആണ്. നമ്പർ 822 ആണ്. സെലീന 19ൽ വോട്ട് ചെയ്തത് അസ്വാഭാവികമാണെന്നും ഇവർ ഇവരുടെ ബൂത്തിൽ വോട്ട് ചെയ്‌തോ എന്ന് ഇപ്പൊ അറിയാൻ പറ്റില്ലെന്നും ടീക്കാറാം മീണ പറയുന്നു

No comments
Post a Comment