Header Ads

  • Breaking News

    തളിപ്പറമ്പില്‍ വീണ്ടും കാറിന്റെ ചില്ല് തകര്‍ത്ത് മോഷണശ്രമം


    തളിപ്പറമ്പ്:  
    തളിപ്പറമ്പിൽ വീണ്ടും കാറിന്റെ ചില്ല് തകർത്ത് മോഷണശ്രമം.കരിമ്പത്തെ സർസയ്യിദ് കോളജിന് സമീപം നിർത്തിയിട്ട കെ എൽ 10 ക്യു 4388 മാരുതി 800 കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ വശത്തുള്ള ചില്ലാണ് തകർത്ത നിലയിൽ കാണുന്നത്.

    ഉടമ രണ്ട് ദിവസം മുമ്പ് ഇവിടെ നിർത്തിയിട്ട് പോയതായിരുന്നു കാർ .ഇന്ന് പുലർച്ചെ പോലീസ് പട്രോൾ പാർട്ടിയാണ് കാറിന്റെ ചില്ല് തകർത്ത നിലയിൽ കണ്ടത്. ഇതോടെ മൂന്ന് മാസത്തിനുള്ളിൽ തളിപ്പറമ്പ് പ്രദേശത്ത് നടക്കുന്ന ഒൻപതാമത്തെ സംഭവമാണിത്.

    നേരത്തെ നടന്ന രണ്ട് കവർച്ചകളിൽ 5.25 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ആകെ നാല് കേസുകളിൽ മാത്രമാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. വണ്ടിയിൽ നിന്ന് എന്തെങ്കിലും മോഷണം പോയതായി അറിയില്ല. ചില്ല് തകർത്ത കാറിന് വർഷങ്ങളുടെ പഴക്കമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad