സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് താപനില ഏപ്രില്‍ മാസത്തില്‍ ഉയര്‍ന്ന് നില്‍ക്കും. എന്നാല്‍ ഇന്ന് മുതല്‍ 19 വരെ വേനല്‍ മഴ സംസ്ഥാനത്ത് പരക്കെ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതെസമയം, കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ചൂട് കൂടിയ നിലയില്‍ തുടരുന്ന സാഹചര്യത്തിലും ഒറ്റപ്പെട്ട് പ്രദേശങ്ങളില്‍ വേനല്‍ മഴ എത്തി തുടങ്ങി. ഇന്ന് മുതല്‍ ഇൗ മാസം19 വരെ സംസ്ഥാനത്ത് പരക്കെ ചെറിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
എന്നാല്‍ താപനില ഏപ്രില്‍ മാസത്തില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കും. 2 മുതല്‍ 4 ഡിഗ്രി വരെ താപനില ശരാശരിയില്‍നിന്നും ഉയരുമെന്നതിനാല്‍ സൂര്യാഘാത - സൂര്യാതപ മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി നീട്ടിയിട്ടുണ്ട്. മേയ് മാസത്തോടെ ചൂടിന്‍റെ കാഠിന്യം കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതെസമയം, കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പെസഫിക് സമുദ്രത്തില്‍ എല്‍ നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ജൂലൈ മാസത്തോടെ ദുര്ബലപ്പെടും. ഇതോടെ കേരളത്തില്‍ ഉള്‍പ്പെടെ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. എല്‍ നിനോ പ്രതിഭാസം കാരണം കാലവര്‍ഷത്തിന്‍റെ എത്താന്‍ വൈകീയേക്കുമെന്നാണ് അറിയിപ്പ്
ليست هناك تعليقات
إرسال تعليق