കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ എക്സൈസ് പിടി കൂടി
കണ്ണൂർ :
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അരക്കിലോ കഞ്ചാവും നാല് ഗ്രാം ഹാഷിഷ് ഓയിലുമായി കക്കാട് തോട്ടട എന്നീ പ്രദേശങ്ങളിലെ യുവാക്കളെ പിടികൂടി .കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . കക്കാട് പാലക്കാട് സ്വാമി മഠം കക്കാടൻ ഹൗസിൽ സബിൻ (22 )നെയാണ് അരക്കിലോ കഞ്ചാവ് സഹിതം കക്കാട് വച്ച് പിടികൂടിയത് . നാലു ഗ്രാം ഹാഷിഷ് ഓയിലുമായി തോട്ടട ജിഫ്റ്റിവില്ലയിൽ ര ജിതിൻ ജോർജ് (21)നെ തോട്ടട ഐ.ടി ഐ ക്ക് സമീപം വച്ചാണ് പിടികൂടിയത് .
ഇരുപത്തിയഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവരവെയാണ് തോട്ടട ദിനേശ് മുക്കിലെ അജ്നാസ് കോട്ടേർസിൽ നഹാസ് (22) നെ എക്സൈസ് സംഘം പിടികൂടിയത് . സബിൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ് . ബാഗ്ലൂരിൽ നിന്നും ഇയാൾ എത്തിക്കുന്ന ലഹരി വസ്തുക്കൾക്ക് ആവശ്യക്കാരായ യുവാക്കൾ നിരവധിയാണ് . പ്രിവന്റീവ് ഓഫീസർ സന്തോഷ്തൂണോളി എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗം പി ജലീഷ് ,ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗം കെ ബിനീഷ് , എക്സൈസ് നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി എം കെ സജിത്ത് , വി പി ശ്രീകുമാർ , പി ടിശരത്ത് , കെ പങ്കജാക്ഷൻ , പി സുചിത്ര , സീനിയർ എക്സൈസ് ഡ്രൈവർ കെ ഇസ്മയിൽ എന്നിവരടങ്ങുന്നl സംഘമാണ് ഇവരെ പിടികൂടിയത് . വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വിനോദ് ബി നായർ അറിയിച്ചു .
No comments
Post a Comment