Header Ads

  • Breaking News

    തളിപ്പറമ്പിൽ വിവാഹസദ്യയില്‍ പഴകിയ ചിക്കന്‍ വിളമ്പിയതിനെതുടര്‍ന്ന് ഹോട്ടലില്‍ സംഘര്‍ഷം


    തളിപ്പറമ്പ്:
    വിവാഹസദ്യയില്‍ പഴകിയ ചിക്കന്‍ വിളമ്പിയതിനെതുടര്‍ന്ന് ഹോട്ടലില്‍ സംഘര്‍ഷം. വിളമ്പിയ പഴയ ചിക്കനുമായി വിവാഹസദ്യയുണ്ണാനിരുന്നവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തി.  ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു കാണാത്തതിനാലാണ് രോഷാകുലരായി വിവാഹപാര്‍ട്ടിക്കാര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.
    എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നുപറഞ്ഞ് പോലീസ് കൈമലര്‍ത്തുകയായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗവുമായി പോലീസ് ബന്ധപ്പെട്ടുവെങ്കിലും ഞായറാഴ്ച്ച അവധിദിവസമായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലായിരുന്നു അവര്‍. ഒടുവില്‍ പരാതിക്കാരെ പോലീസ് സമാധാനിപ്പിച്ച് വിടുകയായിരുന്നു. ഇവര്‍ സ്റ്റേഷനിലെത്തിച്ച പഴകിയ ചിക്കനും നശിപ്പിച്ചു. നാളെ രാവിലെ ഭക്ഷ്യസുരക്ഷാവിഭാഗത്തിന് പരാതി നല്‍കുമെന്ന് വിവാഹപാര്‍ട്ടിക്കാര്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad