കണ്ണൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി പിടിയിലായയാളെ വ്യാജ നികുതിശീട്ട് ഉപയോഗിച്ച് പ്രതിയെ ജാമ്യത്തിലിറക്കാന്‍ ശ്രമം: തിരുവനന്തപുരം സ്വദേശി പിടിയില്‍
മട്ടന്നൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി പിടിയിലായയാളെ വ്യാജ നികുതിശീട്ട് ഉപയോഗിച്ചു ജാമ്യത്തിലിറക്കാന്‍ കോടതിയിലെത്തിയ തിരുവനന്തപുരം സ്വദേശിയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം നേമം വെള്ളയാനിയിലെ എ.നാദിര്‍ഷ (56) യെയാണ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം നേമം വെള്ളയാനിയിലെ എ.നാദിര്‍ഷ (56) യെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ നാലാം തീയതി കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചു വെടിയുണ്ടയുമായി എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്ത മഹാരാഷ്ട്ര നാസിക്കിലെ ശാന്തിനു യാദവിനെ (51) ജാമ്യത്തിലിറക്കാന്‍ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയതായിരുന്നു നാദിര്‍ഷ. വ്യാജ നികുതി ശീട്ട് നിര്‍മ്മിച്ച് കോടതിയില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കോടതി സൂപ്രണ്ട് പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.
തുടര്‍ന്ന് മട്ടന്നൂര്‍ എസ്‌ഐ ടി.വി.ധനഞ്ജയദാസും സംഘവും കോടതിയിലെത്തി നാദിര്‍ഷയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ നികുതിശീട്ട് ഉപയോഗിച്ച് കോടതിയെ കബളിപ്പിച്ചതിനാണ് കേസ്.
ഏപ്രില്‍ നാലിന് വൈകിട്ട് 3.55 ന്റെ ഗോ എയര്‍ വിമാനത്തില്‍ മുംബൈയിലേക്ക് പോകുന്നതിനാണ് ശാന്തിനു യാദവ് വിമാനത്താവളത്തിലെത്തിയത്. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ വച്ചു സി.ഐ.എസ്.എഫ് പരിശോധന നടത്തുന്നതിനിടെയാണ് ശാന്തിനു യാദവിന്റെ ബാഗില്‍ നിന്ന് ഒരു വെടിയുണ്ട കണ്ടെത്തിയത്.
തുടര്‍ന്നു ഇയാളെ എയര്‍പോര്‍ട്ട് പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.
No comments
Post a Comment