പറശിനിക്കടവില്‍ പ്രസാദം നല്‍കുന്നത് നിരോധിച്ച ഡിസ്പോസബിള്‍ പ്ലേറ്റുകളില്‍
ആന്തൂര്‍ നഗരസഭയുടെ ഗ്രീന്‍ പ്രോട്ടോകോള്‍ പറശിനിക്കടവ് മുത്തപ്പന് മടപ്പുര ക്ഷേത്ര അധികൃതര്‍ ലംഘിക്കുന്നതായി പരാതി. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇപ്പോള്‍ പ്രസാദമായ തേങ്ങയും പയറും നല്‍കുന്നത് നഗരസഭ കര്‍ശനമായി നിരോധിച്ച ഡിസ്പോസബിള്‍ പ്ലേറ്റുകളില്‍.
ഡിസ്പോസബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും ഒരു വര്‍ഷത്തിലേറെയായി നഗരസഭ പരിധിയില്‍ നിരോധിച്ചിരുന്നു. നേരത്തെ ഒരു കല്യാണസദ്യക്ക് പേപ്പര്‍ ഗ്ലാസില്‍ കുടിവെള്ളം നല്‍കിയതിന് വീട്ടുകാര്‍ക്ക് 10,000 രൂപ പിഴയിട്ട നഗരസഭയാണ് ആയിരക്കണക്കിന് ഡിസ്പോസബിള്‍ പ്ലേറ്റുകള്‍ നിത്യവും ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇലയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നതിനാലാണ് ഡിസ്പോസബിള്‍ പ്ലേറ്റുകളില്‍ പ്രസാദം നല്കാന് കാരണമെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഇതേവരെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഡിസ്പോസബിള്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
No comments
Post a Comment