Header Ads

  • Breaking News

    മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ടു തെരുവ് വിളക്ക് തൂണിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്


    മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ടു തെരുവ് വിളക്ക് തൂണിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. തലശേരി പെരുന്താറ്റിൽ സ്വദേശി നവീൻകുമാറാ(37)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കണ്ണൂർ വിമാനത്താവള റോഡായ മട്ടന്നൂർ വായാന്തോട് – അഞ്ചരക്കണ്ടി റോഡിൽ പാറാപ്പൊയിലിലായിരുന്നു അപകടം. മട്ടന്നൂരിൽ നിന്ന്അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡരികിൽ സ്ഥാപിച്ച കൂറ്റൻ തെരുവ് വിളക്ക് തൂണിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ജയരാജൻ (43),ബാബു (55) എന്നിവരെ പരിക്കേറ്റ നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. കാറിന്റെ മുൻ ഭാഗം തകർന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad