Header Ads

  • Breaking News

    വാട്‌സ് ആപ്പിന് പുതിയ സുരക്ഷാസംവിധാനം


    വാട്‌സ് ആപ്പിന് പുതിയ സുരക്ഷാസംവിധാനം പുറത്തിറക്കി. പുതിയ ഫീച്ചറുകള്‍ ഇറക്കി അത് പരീക്ഷിക്കുകയാണ് വാട്‌സ് ആപ്പ് ചെയ്യുന്നത്. വാട്‌സ്ആപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് തുടര്‍ച്ചയായി കൊണ്ടുവരുന്ന പുതിയ അപ്‌ഡേറ്റുകളും സവിശേഷതകളും. ആയിരക്കണക്കിന് വ്യാജ വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദിവസവും പ്രചരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിന് തടയിടാനായി പുതിയൊരു സംവിധാനം പരിചയപ്പെടുത്തുകയാണ് പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ വാട്‌സ്ആപ്പ്.

    വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ പുതിയ മാറ്റം വന്നിരിക്കുന്നത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം അറിയിച്ചത്. ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതെയാക്കുന്നത്. ഫിംഗര്‍ പ്രിന്റ് വെരിഫിേക്കേഷന്‍ ഓണ്‍ ആക്കിയാല്‍ പിന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്‌സ്ആപ്പ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല.

    പുതുതായി വരാന്നിരിക്കുന്നത് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സ്ആപ് വെരിഫിക്കേഷന്‍ സംവിധാനമാണ്. അതുമാത്രമല്ല ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി വാട്‌സ്ആപ്പ് മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് ചെയ്യുന്നത് തടയാന്‍ സാധിക്കും.

    ഇതിനോടൊപ്പം അനിമേറ്റ് സ്റ്റിക്കറുകളും പുതിയ സവിശേഷതയായി വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ജിഫ് സ്റ്റിക്കറുകളില്‍ വ്യത്യസ്തമായാണ് പുതിയ അനിമേറ്റ് സ്റ്റിക്കറുകള്‍ എന്നാണ് വാട്‌സാപ്പിന്റെ അവകാശവാദം. ഇതിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad