Header Ads

  • Breaking News

    പാരീസിലെ ചരിത്ര പ്രസിദ്ധമായ നോത്രേ ദാം പള്ളിയില്‍ തീപിടുത്തം


    പാരീസിലെ ചരിത്രപ്രസിദ്ധമായ നോത്രേ ദാം പള്ളിയില്‍ തീപിടുത്തം. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽ നിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ പടരുകയായിരുന്നു. പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നാണ് തീ ഉയരുന്നത് കണ്ടത്. മേല്‍ക്കൂരയില്‍ തീ പ്രത്യക്ഷപ്പെട്ട് മിനുട്ടുകള്‍ക്കകം തന്നെ ഗോപുരങ്ങളിലേക്ക് പടരുകയായിരുന്നു.
     
    നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രല്‍ പാരീസിലെ ഏറ്റവും പഴക്കമുള്ള ആരാധനാലയമാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീ പടരാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടർന്നു പ്രദേശത്ത് നിന്ന് ആളുകളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്നിരക്ഷാ സേനയും തടഞ്ഞിരിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ നടത്താനിരുന്ന ടെലിവിഷന്‍ പരിപാടിയും മാറ്റിവെച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad