Header Ads

  • Breaking News

    രാഹുലിനെ അപായപ്പെടുത്താൻ ശ്രമം, ഏഴ് തവണ ലേസർ രശ്മി പതിപ്പിച്ചെന്ന് കോൺഗ്രസ്


    ന്യൂഡൽഹി: 
    അമേഠിയയിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധിക്കു നേരെ ലേസർ തോക്കിന്‍റേതെന്നു കരുതുന്ന ലേസർ രശ്മികൾ പതിച്ചതായി കോൺഗ്രസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് കത്ത് നൽകി.
    നാമനിർദേശപത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയ്ക്ക് മേൽ പച്ച നിറത്തിലുള്ള രശ്മി പതിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏഴ് തവണയാണ് ഇതുണ്ടായത്. രാഹുൽ ഗാന്ധിയുടെ തലയുടെ വലതു വശത്താണ് ലേസർ രശ്മികൾ പതിച്ചത്. ഇത് തോക്കിൽ നിന്നുള്ള ലേസർ രശ്മികളാണെന്ന് സംശയിക്കുന്നതായി കത്തിൽ പറയുന്നു.
    അമേഠിയില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഈ റോഡ് ഷോയില്‍ രാഹുലിന്‍റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചുവെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. 
    രാഹുലിന്‍റെ തലയില്‍ പതിച്ച രശ്മി ഒരു സ്നിപര്‍ ഗണ്ണില്‍ നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വയക്കുന്നത്. രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രാഹുലിന്‍റെ തലയില്‍ രശ്മി പതിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയതായി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad