കണ്ണൂരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
തളിപ്പറമ്പ്:
യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. കഴിഞ്ഞ ഡിസംബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കപ്പാലത്തെ പാറോല്‍ ആഷിഖ് എന്ന യുവാവ് സുഹൃത്തായ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചു നില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം അക്രമിച്ചെന്നാണ് പരാതി.
വെള്ള സ്വിഫ്റ്റ് കാറിലെത്തിയ അക്രമി സംഘം ബലംപ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അടിവയറ്റില്‍ ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഷിഖിനെ അക്രമിച്ചത്. അക്രമത്തെ തുടര്‍ന്ന് ആഷിഖ് ഏറെ നാള്‍ മംഗലാപുരത്ത് ചികിത്സയിലായിരുന്നു.
സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള തളിപ്പറമ്പ് ഫാറൂഖ് നഗറിലെ പി കെ സിനാന്‍, നെല്ലിപ്പറമ്പിലെ കെ എസ് ഇര്‍ഷാദ്, ഫാറൂഖ് നഗറിലെ എം പി മുഹമ്മദ് മുസ്തഫ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എ എം ബാബുവിന്റെ സിംഗിള്‍ ബെഞ്ച് ഇവരുടെ വാദങ്ങള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ പ്രതികള്‍ നാട് വിട്ടതിനാല്‍ അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുകയായിരുന്നു. അതിനിടെയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
No comments
Post a Comment