കൊട്ടിയൂർ പീഡനക്കേസ്; പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി നിർദേശം
കൊട്ടിയൂർ പീഡനക്കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി നിർദേശം.
പ്രതിക്ക് അനുകൂലമായി മൊഴിമാറ്റിയെന്ന് കണ്ടെത്തിയതിനാലാണ് ഇവർക്കെതിരെ കേസെടുക്കാൻ തലശ്ശേരി പോക്സോ കോടതി ഉത്തരവിട്ടത്.
കൊട്ടിയൂർ പീഡനക്കേസിൽ സാക്ഷി വിസ്താരത്തിനിടയിൽ പ്രതി ഫാ.റോബിൻ വടക്കുഞ്ചേരിയെ രക്ഷിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ കൂറുമാറിയിരുന്നു. പെൺകുട്ടിക്കു പ്രായപൂർത്തിയായെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി.
എന്നാൽ പ്രോസിക്യൂഷൻ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിച്ചു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളോട് കോടതി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.
ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് വിചാരണ നടത്തണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴയുമാണ് തലശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
No comments
Post a Comment