വാട്‌സാപ്പ് ചാറ്റ് സ്ക്രീൻഷോട്ട് എടുക്കുന്നതിനും പൂട്ട് വീഴുന്നു
വാട്‌സാപ്പിന്റെ പുത്തന്‍ ഫീച്ചറായ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള ഒതന്റിക്കേഷന്‍ സംവിധാനം വരുന്നതോടെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതിന് പൂട്ടുവീഴുമെന്ന് സൂചന. വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യാത്തയാള്‍ ആണെങ്കിൽ അയാള്‍ക്ക് ആ ചാറ്റുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കും.
അതേസമയം അപ്‌ഡേഷന്റെ ഭാഗമായി പഴയ ഗാഡ്ഗറ്റുകളിലാണ് വാട്‌സാപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്നും വാർത്തകളുണ്ട്. പഴയ ഗാഡ്ഗറ്റുകളില്‍ ഇവയൊന്നും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാലാണ് പ്രവർത്തനം നിർത്തുന്നതെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഫോണ്‍ അപ്‌ഡേഷനിലൂടെ വാട്‌സാപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.
No comments
Post a Comment