Header Ads

  • Breaking News

    അമ്മാനപ്പാറയിൽ വയോധികനെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു


    പരിയാരം: 
    അമ്മാനപ്പാറയില്‍ വയോധികനെ അയല്‍വാസി വെട്ടിപരിക്കേല്‍പ്പിച്ചു. ലോട്ടറി വില്‍പ്പനക്കാരനായ ശാരദാനിവാസില്‍ ചെല്ലട്ടന്‍ ഭാസ്‌ക്കര(64)നാണ് വെട്ടേറ്റത്. 
    ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അമ്മാനപ്പാറ ഇരിങ്ങല്‍ ക്ഷേത്രത്തിന്റെ കമാനത്തിന്റെ സമീപത്തെ കടയിലാണ് സംഭവം. സുഹൃത്തിനോട് സംസാരിച്ചിരിക്കവെ കത്തിവാളുമായി അവിടെയെത്തിയ ശശീന്ദ്രന്‍ എന്ന ശശി ഭാസ്‌ക്കരന്റെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ കയ്യിലും പരിക്കേറ്റിട്ടുണ്ട്.
    ചെവി അറ്റ് വീഴുന്ന നിലയിലായതിനാല്‍ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഭാസ്‌ക്കരനെ അടിയന്തിര ശസത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. 
    ശശിയുടെ പേരില്‍ പരിയാരം പോലീസ് വധശ്രമത്തിന് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad