എറണാകുളത്തിന് പുറമേ വയനാട്ടിലും സരിത; രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിക്കും..?
തിരുവനന്തപുരം :
എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതിന് പുറമേ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും
സരിത എസ്.നായര്‍ മത്സരിച്ചേക്കും. കേസ് നമ്പറുകള്‍ ചൂണ്ടിക്കാട്ടി പൊതുജനത്തിന്റെ അറിവിലേയ്ക്കായി പത്രത്തില്‍ നല്‍കിയിട്ടുള്ള പരസ്യത്തിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ എറണാകുളം, വയനാട് ലോകസഭാ മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തനിക്കെതിരെ 28 കേസുകള്‍ നിലവിലുണ്ടെന്നുമാണ് പരസ്യത്തില്‍ പറയുന്നത്. ' സരിത എസ്.നായര്‍, ഇന്ദീവരം, നാലാംകല്ല്, വിളവൂര്‍ക്കല്‍ പി.ഒ, മലയിന്‍കീഴ്, തിരുവനന്തപുരം ജില്ല' എന്നാണ് പരസ്യത്തിലെ വിലാസം.
പൊതുജനത്തിന്റെ അറിവിലേയ്ക്കായി 1-04-2019 ലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
No comments
Post a Comment