Header Ads

  • Breaking News

    അൾട്രാ ടെമ്പറേർച്ചർ സിസ്റ്റം എത്തി.ഇനി മിൽമ ലോങ്ങ്‌ ലൈഫ്

    മില്‍മ ലോങ് ലൈഫ് പാല്‍ വിപണികളിലെത്തി. യു.എച്ച്.ടി. (അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍) സംസ്‌കരണ പ്രക്രിയയിലൂടെയാണ് പാല്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നത്. സാധാരണ മില്‍മ പാല്‍ പൂര്‍ണമായും പാസ്ചറൈസ് ചെയ്ത് അണുവിമുക്തമാക്കിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ തണുപ്പിച്ച് സൂക്ഷിക്കാതിരുന്നാല്‍ എട്ട് മണിക്കൂറില്‍ താഴെ മാത്രമാണ് പാലിന്റെ ആയുസ്സ്. ഇതിന് പരിഹാരമായാണ് മില്‍മ 'ലോങ് ലൈഫ് മില്‍ക്ക്' എന്ന പേരില്‍ യു.എച്ച്.ടി. പാല്‍ വിപണിയിലെത്തിയിരിക്കുന്നത്.

    സംസ്‌കരണ പ്രക്രിയയിലൂടെ പാല്‍ അണുവിമുക്തമാക്കാനും പ്രത്യേക പാക്കിങ്ങിലൂടെ 90 ദിവസം മുതല്‍ 180 ദിവസം വരെ കേടുവരാതെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാനുമാകും. 500 മില്ലിലിറ്ററിന് 23 രൂപയാണ് വില. ശ്രീകണ്ഠപുരത്തെ മില്‍മ മലയോര ഡെയറിയില്‍നിന്നാണ് ലോങ് ലൈഫ് പാല്‍ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവിടെ യു.എച്ച്.ടി. സംസ്‌കരണ സംവിധാനം ഒരുക്കിയത്. കേരളത്തിലെ മില്‍മയുടെ ആദ്യത്തെ അള്‍ട്ര ഹൈ ടെമ്പറേച്ചര്‍ സംസ്‌കരണ പ്ലാന്റാണിത്.

    73 ഡിഗ്രിയില്‍ ചൂടാക്കി സംസ്‌കരിച്ചതിനുശേഷമാണ് സാധാരണ മില്‍മ പാല്‍ വിപണിയിലെത്തുന്നത്. യു.എച്ച്.ടി. പ്രക്രിയയില്‍ 140 ഡിഗ്രിയില്‍ ചൂടാക്കി അഞ്ച് ലെയറുകളുള്ള കവറുകളില്‍ പാക്ക് ചെയ്താണ് ലോങ് ലൈഫ് പാല്‍ ഉത്പാദിപ്പിക്കുന്നതെന്ന് മലയോര ഡെയറി മാനേജര്‍ ബോബി കുര്യാക്കോസ് പറഞ്ഞു. ഒന്‍പത് കോടി രൂപയുടെ യു.എച്ച്.ടി. സ്റ്റെറിലൈസര്‍, യു.എച്ച്.ടി. പാക്കിങ് മെഷീന്‍ എന്നിവയാണ് ഇതിനായി മലയോര ഡെയറിയില്‍ ഒരുക്കിയിട്ടുള്ളത്. മലയോര ഡെയറിയില്‍ നിന്ന് പ്രതിദിനം 40,000 ലിറ്റര്‍ പാല്‍ അള്‍ട്രാ ഹൈ ടെമ്പറേച്ചറിലൂടെ തയ്യറാക്കാനാകുമെന്ന് ഡെയറി മാനേജര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad