കണ്ണൂരിന്റെ നെല്ലറയായ ഏഴോം കൈപ്പാട് കൃഷിക്കൊരുങ്ങി
ഏഴോം :
കണ്ണൂരിന്റെ നെല്ലറയായ ഏഴോം കൈപ്പാട് കൃഷിക്കൊരുങ്ങുന്നു. 100 ഹെക്ടറിലധികം വരുന്ന കൈപ്പാടിലാണ് ജൈവനെൽകൃഷി ചെയ്തുവരുന്നത്. ഇക്കുറി നേരത്തേ കൃഷിയിറക്കാനുളള തയാറെടുപ്പിലാണു കർഷകർ. വിഷുസംക്രമം കഴിയുന്നതോടെയാണു കൈപ്പാട് കൃഷിയുടെ ആദ്യപടി ആരംഭിക്കേണ്ടത്. കൈപ്പാട് നിലത്തെ വെള്ളം ഊർന്നിറങ്ങുന്നതോടെ പൊറ്റ (മൺകൂന) കൂട്ടുന്ന പ്രവൃത്തി നടക്കും. മഴ പെയ്തു കൈപ്പാടിലെ ഉപ്പുവെള്ളം ഇല്ലാതാകുമ്പോളാണു വിത്തു വിതയ്ക്കുന്നത്.
പരമ്പരാഗത ഇനത്തിൽപ്പെട്ട കുതിര് നെല്ലാണ് ആദ്യകാലത്ത് കൃഷി ചെയ്തിരുന്നത്. എന്നാൽ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഏഴോം നെൽവിത്തുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഏറെ ഔഷധഗുണമുള്ള കൈപ്പാട് അരിക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടു തന്നെ നല്ലവിലയും ലഭിക്കുന്നുണ്ട്. ഏഴോം കൈപ്പാട് നെല്ലിനു ഭൗമസൂചിക പദവി ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്
No comments
Post a Comment