Header Ads

  • Breaking News

    ഇ​രി​ട്ടി ടൗ​ണി​ല്‍ റ​വ​ന്യു​ഭൂ​മി കൈ​യേ​റി നി​ര്‍​മി​ച്ച കെട്ടിട ഭാ​ഗ​ങ്ങ​ള്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​നീ​ക്കി


    ഇ​രി​ട്ടി: 
    ഇ​രി​ട്ടി ടൗ​ണി​ല്‍ റ​വ​ന്യു​ഭൂ​മി കൈ​യേ​റി നി​ര്‍​മി​ച്ച കെട്ടിട ഭാ​ഗ​ങ്ങ​ള്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​നീ​ക്കി. 22 കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ര്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും പൊ​ളി​ച്ചു​നീ​ക്കാ​തി​രു​ന്ന​ത്. ഇ​തി​ല്‍ നാ​ലെ​ണ്ണം ര​ണ്ടാ​ഴ്ച മു​മ്ബ് പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ ഏ​ഴ് കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ന്‍​വ​ശ​ത്തെ കോ​ണ്‍​ക്രീ​റ്റ് കൈ​യേ​റ്റ​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കി.

    ഇ​നി 11 കെ​ട്ടി​ട​ങ്ങ​ളു​ടെ കൈ​യേ​റ്റം കൂ​ടി ഒ​ഴി​പ്പി​ച്ചാ​ല്‍ ടൗ​ണ്‍ വി​ക​സ​നം സാ​ധ്യ​മാ​കു​മെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് കൈ​യേ​റ്റ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ഇ​തു​കാ​ര​ണം കെ​ട്ടി​ട​ഉ​ട​മ​ക​ള്‍​ക്ക് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​യി. ഇ​രി​ട്ടി ടൗ​ണി​ല്‍ ഒ​രു വി​ഭാ​ഗം കെ​ട്ടി​ട ഉ​ട​മ​ക​ള്‍ കൈ​യേ​റ്റ ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ത്ത​തി​നാ​ല്‍ ത​ല​ശേ​രി-വ​ള​വു​പാ​റ റോ​ഡ് വി​ക​സ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. പ​ല​ത​വ​ണ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും 22 കെ​ട്ടി​ട ഉ​ട​മ​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ പോ​യി പൊ​ളി​ക്ക​ലി​നെ​തി​രെ സ്റ്റേ ​വാ​ങ്ങി​യി​രു​ന്നു. ഈ ​സ്റ്റേ ഹൈ​ക്കോ​ട​തി നീ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. 

    ക​ഴി​ഞ്ഞ ത​വ​ണ നാ​ല് കെ​ട്ടി​ട ഭാ​ഗ​ങ്ങ​ള്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച്‌ പൊ​ളി​ച്ച​പ്പോ​ഴും കെ​ട്ടി​ട ഉ​ട​മ​ക്ക് ക​ന​ത്ത ന​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു. കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ത്ത​തി​നാ​ല്‍ ക​രാ​റു​കാ​ര്‍ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം നി​ര്‍ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ത്ര​മെ ബാ​ക്കി റോ​ഡ് നി​ര്‍​മാ​ണം ന​ട​ക്കു​ക​യു​ള്ളു. ഭൂ​രി​പ​ക്ഷം വ്യാ​പാ​രി​ക​ളും കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ള്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്ബു ത​ന്നെ പൊ​ളി​ച്ചു നീ​ക്കി വി​ക​സ​ന​വു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു. 

    അ​ഡീ​ഷ​ണ​ല്‍ ത​ഹ​സില്‍​ദാ​ര്‍ സി.​പി . മേ​രി, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​സി . സാ​ബു,റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നോ​ജ് കു​മാ​ര്‍, ഇ. ​ദീ​പേ​ഷ്, സി.​ജ​യ​പ്ര​സാ​ദ് , കെ. ​രാ​ജേ​ഷ്, എ. ​ശി​വ​ദാ​സ് , ഇ​രി​ട്ടി സി​ഐ സി.​കെ. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജോ​ണ്‍​സ​ണ്‍ പീ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സും ഒ​ഴി​പ്പി​ക്ക​ലി​ന് എ​ത്തി​യി​രു​ന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad