കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന; മൊബൈല്‍ ഫോണുകള്‍ പിടികൂടി
കണ്ണൂർ:
കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധനയിൽ തടവുകാരിൽനിന്നു രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.ജയിലിനകത്തു മൊബൈൽ ഫോണുകളും ലഹരി ഉത്പന്നങ്ങളും ഉപയോഗിക്കുന്നതു വ്യാപകമാകുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ നടന്ന പരിശോധനയിലാണു 18ാം നന്പർ ബ്ലോക്കിലെ തടവുകാരായ കൃഷ്ണകുമാർ, ജംഷീർ എന്നിവരിൽനിന്നും മൊബൈൽ ഫോൺ കണ്ടെടുത്തത്. മൊബൈൽ ഫോൺ കണ്ടെടുത്ത സംഭവത്തിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുത്തു.
ليست هناك تعليقات
إرسال تعليق