Header Ads

  • Breaking News

    ന്യൂനമർദ്ദം ചുഴലിക്കാറ്റായേക്കും; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത


    ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി രൂപപ്പെട്ട ന്യൂനമർദ്ദം 36 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകാൻ സാധ്യത. ഏപ്രിൽ 30, മെയ് 1 തിയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
    വലിയ തുറയിൽ ഇന്നലെ മുതൽ തന്നെ ശക്തമായ കടൽ ക്ഷോഭമുണ്ടായിരുന്നു. ഇന്നലെ കെട്ടിടങ്ങൾ തകർന്നു. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
    ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26-04-2019ന് അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തു എത്തണമെന്ന് കർശനമായി നിർദേശിക്കുന്നു.
    മത്സ്യതൊഴിലാളി മേഖലകളിലെ പള്ളികൾ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, മറ്റ് പൊതു സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മുന്നറിയിപ്പ് വിളിച്ചു പറയാനും മത്സ്യ തൊഴിലാളികളിലേക്ക് എത്തിക്കുവാനും മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികൾക്ക് വിവരം കൈമാറാനും മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ ഇനി മത്സ്യബന്ധനത്തിന് ആരും പോകുന്നില്ല എന്ന് ഉറപ്പ് വരുത്താനും മുഴവൻ സംവിധാനങ്ങളുടെയും വ്യക്തികളുടെയും പ്രസ്ഥാനനങ്ങളുടെയും സഹകരണംദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad