വോട്ടെടുപ്പിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം
കണ്ണൂര്‍:
വോട്ടെടുപ്പിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം. പയ്യന്നൂര്‍ എടാട്ട് കോണ്‍ഗ്രസ് ഓഫീസ് തീവച്ച് നശിപ്പിച്ചു.മട്ടന്നൂര്‍,പാനൂര്‍ മേഖലകളില്‍ വീടുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെയും അക്രമമുണ്ടായി.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പയ്യന്നൂര്‍ എടാട്ട് പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി മന്ദിരം തീവച്ച് നശിപ്പിച്ചു. എട്ടാം തവണയാണ് ഈ ഓഫീസിന് നേരെ അക്രമം നടക്കുന്നതെന്ന് പറയുന്നു.
ഓഫീസിന്റെ വാതിലും ജനലുകളും തകര്‍ത്താണ് അക്രമികള്‍ അകത്ത് കയറി പെട്രോള്‍ ഒഴിച്ച് തീവച്ചത്. മട്ടന്നൂര്‍ കയനിയില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന പോക്കറിന്റെ വീട് ഉള്‍പ്പെടെ പത്തോളം യു.ഡി.എഫ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു. വാഹനത്തിലെത്തിയ സംഘം വടിവാള്‍ പ്രദര്‍ശിപ്പിച്ച് കൊലവിളി നടത്തിയാണ് അക്രമം നടത്തിയതെന്നും ആരോപണമുണ്ട്. കിടഞ്ഞിയില്‍ യു.ഡി.എഫ്. ബൂത്ത് ഏജന്റായിരുന്ന ഫൈസലിന്റെ വീടിന്റെ മതില് തകര്‍ത്തു. ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതിന്റെ പ്രതികാരമാണ് മതില് തകര്‍ത്തതിന് പിന്നിലെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
പാനൂര്‍: കുന്നോത്ത്പറമ്ബ് പൊയില്‍ പീടികയില്‍ സിപിഎം -കോണ്‍ഗ്രസ് സംഘര്‍ഷം. വീടുകള്‍ ആക്രമിച്ചു. നിരവധി പേര്‍ക്ക് പരിക്ക്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പൊയില്‍ പീടികയിലെ പൊയില്‍ ലിനി (34), പി.രമിത്ത് (34),പഞ്ചന്റവിട ശ്രീമതി ( 55), ചന്ദ്രി (50) എന്നിവരെയാണ് വീട്ടില്‍ കയറി സിപിഎമ്മുകാര്‍ മര്‍ദിച്ചത്. പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ കൈമുക്കിലെ സന്തോഷ്, ഗോപി എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. അക്രമികള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. പരിക്കേറ്റ സി പി എം പ്രവര്‍ത്തകരായ സന്തോഷ്, ഗോപി എന്നിവരെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബി എല്‍ ഒ ആയ ഭാര്യയെ അന്വേഷിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ സന്തോഷ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്.പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി സി സി പ്രസിഡന്റ് സതീശന് പാച്ചേനി, സെക്രട്ടറി കെ.പി.സാജു, വി. സുരേന്ദ്രന്, ലീഗ് കൂത്തുപറമ്ബ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല എന്നിവര്‍ സന്ദര്‍ശിച്ചു.

No comments
Post a Comment