Header Ads

  • Breaking News

    വോട്ടെടുപ്പിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം


    കണ്ണൂര്‍:
    വോട്ടെടുപ്പിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം. പയ്യന്നൂര്‍ എടാട്ട് കോണ്‍ഗ്രസ് ഓഫീസ് തീവച്ച്‌ നശിപ്പിച്ചു.മട്ടന്നൂര്‍,​പാനൂര്‍ മേഖലകളില്‍ വീടുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെയും അക്രമമുണ്ടായി.
    ഇ​ന്ന​ലെ​ പു​ല​ര്‍​ച്ചെ​ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് പ​യ്യ​ന്നൂ​ര്‍​ എ​ടാ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ പ്രി​യ​ദ​ര്‍​ശി​നി​ മ​ന്ദി​രം​ തീ​വ​ച്ച്‌ ന​ശി​പ്പി​ച്ചു​. എ​ട്ടാം​ ത​വ​ണ​യാ​ണ് ഈ​ ഓ​ഫീ​സി​ന് നേ​രെ​ അ​ക്ര​മം​ ന​ട​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു​.
    ​ഓ​ഫീ​സി​ന്റെ​ വാ​തി​ലും​ ജ​ന​ലു​ക​ളും​ ത​ക​ര്‍​ത്താ​ണ് അ​ക്ര​മി​ക​ള്‍​ അ​ക​ത്ത് ക​യ​റി​ പെ​ട്രോ​ള്‍​ ഒ​ഴി​ച്ച്‌ തീ​വ​ച്ച​ത്. മ​ട്ട​ന്നൂ​ര്‍​ ക​യ​നി​യി​ല്‍​ യു​.ഡി​.എ​ഫ് ബൂ​ത്ത് ഏ​ജ​ന്റാ​യി​രു​ന്ന​ പോ​ക്ക​റി​ന്റെ​ വീ​ട് ഉ​ള്‍​പ്പെ​ടെ​ പ​ത്തോ​ളം​ യു​.ഡി​.എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​ വീ​ടു​ക​ള്‍​ക്ക് നേ​രെ​ സ്‌​ഫോ​ട​ക​ വ​സ്തു​ക്ക​ള്‍​ എ​റി​ഞ്ഞു​. വാ​ഹ​ന​ത്തി​ലെ​ത്തി​യ​ സം​ഘം​ വ​ടി​വാ​ള്‍​ പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ കൊ​ല​വി​ളി​ ന​ട​ത്തി​യാ​ണ് അ​ക്ര​മം​ ന​ട​ത്തി​യ​തെ​ന്നും​ ആ​രോ​പ​ണ​മു​ണ്ട്. കി​ട​ഞ്ഞി​യി​ല്‍​ യു​.ഡി​.എ​ഫ്. ബൂ​ത്ത് ഏ​ജ​ന്റാ​യി​രു​ന്ന​ ഫൈ​സ​ലി​ന്റെ​ വീ​ടി​ന്റെ​ മ​തി​ല്‍​ ത​ക​ര്‍​ത്തു​. ബൂ​ത്ത് ഏ​ജ​ന്റാ​യി​ പ്ര​വ​ര്‍​ത്തി​ച്ച​തി​ന്റെ​ പ്ര​തി​കാ​ര​മാ​ണ് മ​തി​ല്‍​ ത​ക​ര്‍​ത്ത​തി​ന് പി​ന്നി​ലെ​ന്ന് കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ള്‍​ ആ​രോ​പി​ച്ചു​.

    പാ​നൂ​ര്‍: കു​ന്നോ​ത്ത്പ​റ​മ്ബ് പൊ​യി​ല്‍ പീ​ടി​ക​യി​ല്‍ സി​പി​എം -കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം. വീ​ടു​ക​ള്‍ ആ​ക്ര​മി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്.
    കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പൊ​യി​ല്‍ പീ​ടി​ക​യി​ലെ പൊ​യി​ല്‍ ലി​നി (34), പി.​ര​മി​ത്ത് (34),പ​ഞ്ച​ന്‍റ​വി​ട ശ്രീ​മ​തി ( 55), ച​ന്ദ്രി (50) എ​ന്നി​വ​രെ​യാ​ണ് വീ​ട്ടി​ല്‍ ക​യ​റി സി​പി​എ​മ്മു​കാ​ര്‍ മ​ര്‍​ദി​ച്ച​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ കൈ​മു​ക്കി​ലെ സ​ന്തോ​ഷ്, ഗോ​പി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​ക്ര​മി​ക​ള്‍ വീ​ടി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു. പ​രി​ക്കേ​റ്റ സി ​പി എം ​പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ന്തോ​ഷ്, ഗോ​പി എ​ന്നി​വ​രെ ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ബി എ​ല്‍ ഒ ​ആ​യ ഭാ​ര്യ​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​രി​ക്കേ​റ്റ സ​ന്തോ​ഷ് പ​റ​ഞ്ഞു.​
    ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.​പ​രി​ക്കേ​റ്റ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി, സെ​ക്ര​ട്ട​റി കെ.​പി.​സാ​ജു, വി. ​സു​രേ​ന്ദ്ര​ന്‍, ലീ​ഗ് കൂ​ത്തുപ​റ​മ്ബ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ല്ല എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad