ഒമ്പത് കിലോ കഞ്ചാവ് സഹിതം കണ്ണൂരില്‍ മൂന്നുപേര്‍ പിടിയില്‍
കണ്ണൂര്‍:
ഒമ്പത് കിലോ കഞ്ചാവ് സഹിതം കണ്ണൂരില്‍ മൂന്നുപേര്‍ പിടിയില്‍. കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്വകാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതിഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂട്ടുപുഴയില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കണ്ണൂരിലെ പ്രധാന കഞ്ചാവ് മൊത്ത വില്‍പ്പനക്കാരന്‍ മാച്ചേരി സ്വദേശി ശ്രീപുരം വീട്ടില്‍ പ്രഭാകരന്‍ മകന്‍ കെ രഞ്ചിത്ത് (34), കണ്ണോത്തുംചാല്‍ സ്വദേശിയായ വിപു എന്നു വിളിക്കുന്ന മുകുന്ദന്‍ മകന്‍ വിപിന്‍ (41), കൊറ്റാളി സ്വദേശി ഇല്ലത്ത് വളപ്പില്‍ ബാലകൃഷ്ണന്‍ മകന്‍ കെ.വി സനീഷ് (32) എന്നിവരെയാണ് KL 13 AK 4973 മാരുതി കാര്‍ സഹിതം പിടികൂടിയത് .കണ്ണൂരിലെ ചെറുകിട കഞ്ചാവു കച്ചവടക്കാരില്‍ നിന്നും മുന്‍കൂട്ടി ഓര്‍ഡര്‍ എടുക്കുന്ന പ്രകാരം കിലോക്കണക്കിന് കഞ്ചാവാണ് ഇയാള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടു വരുന്നത് .ഇയാള്‍ക്കെതി നിരവധി കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട് .അതിലൊരു കേസില്‍ ജാമ്യം ലഭിച്ച് ആഴ്ച്ചകള്‍ക്കു മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്ത് വന്നത് .
ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലേക്ക് വന്‍തോതില്‍ ലഹരിക്കടത്ത് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് രഹസ്യ നിരിക്ഷണം നടത്തവെയാണ് വിവരം ലഭിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം പി ജലീഷ് ,ഉത്തരമേഖലാ ജോയന്റ് എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം കെ ബിനീഷ് ,എക്‌സൈസ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ വി കെ ഷിബു , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി വി ഉജേഷ് , പി ടി ശരത്, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ കെ ഇസ്മയില്‍ എന്നിവരടങ്ങുന്ന സംഘമാണ് അതിസാഹസികമായി കഞ്ചാവ് പിടികൂടിയത്. വരും ദിവസങ്ങളില്‍ എക്‌സൈസിന്റെ ശക്തമായ പരിശോധന നടക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്. അറിയിച്ചു . പ്രതികളെ മട്ടന്നൂര്‍ ജുഡിഷ്യല്‍ ഫസ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും .
No comments
Post a Comment