വ്യാജ ടിക് ടോക് ഉപയോഗിക്കല്ലേ.!!! മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള മൊബൈല്‍ ഉപയോക്താക്കളെ ഏറെ സ്വാധിനിച്ച ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ടിക് ടോക്. ഇന്ത്യയിലെ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളില്‍ ഒന്നുകൂടിയാണിത്.
എന്നാല്‍ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ആപ്പിള്‍, ഗൂഗില്‍ പ്ലേസ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ആപ്പ് നീക്കം ചെയ്യാനുള്ള ഉത്തരവിറങ്ങുകയുണ്ടായി.
ഇതിനാല്‍ വരും ദിവസങ്ങളില്‍ വ്യാജ ടിക് ടോക് ആപ്പുകള്‍ ഉപയോഗിച്ച് വെട്ടിക്കല്‍, പറ്റിക്കലുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്. മാത്രമല്ല, വിലക്കിയ ടിക് ടോക് എപികെ ഫയലുകളുടെ ലിങ്കുകള്‍ ഫോണില്‍ പ്രത്യക്ഷപ്പെടുന്നതിനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്്ത് ഫയല്‍ ഓപ്പണ്‍ ചെയ്യുന്ന പക്ഷം ഉപഭോക്താവിന്റെ സ്വാകാര്യ വിവരങ്ങള്‍ ഹാക്കര്‍മാരിലേക്ക് എത്തപ്പെടുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
ഇത്തരം ലിങ്കുകള്‍ മെയില്‍ വഴിയും ഉപയോക്താക്കളിലേക്ക് എത്തപ്പെടാമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം സന്ദേശങ്ങള്‍ എത്തുമ്പോള്‍ Permission Allow ക്ലിക്ക് ചെയ്യരുതെന്നും, ഇനി ഏതെങ്കിലും തരത്തില്‍ ലിങ്കിനുള്ളില്‍ അകപ്പെട്ടാല്‍ എല്ലാ പാസ് വേഡുകളും മാറ്റാനും
ടെക് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു
ടെക് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു
No comments
Post a Comment