മുസ്ലീം ലീഗിനെതിരേയും കള്ളവോട്ട് ആരോപണം ; കല്യാശ്ശേരിയിലെ ബൂത്തുകളില്‍ വരി നിന്ന് പല തവണ വോട്ടു ചെയ്തു
പയ്യന്നൂര്‍:
കാസര്‍ഗോഡ് കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കെ മുസ്ലീംലീഗിനെതിരേയും സമാനമായ ആരോപണം. കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ തന്നെ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോയും പുറത്തു വന്ന്
സിപിഎം ഇത് സംബന്ധിച്ച് പരാതി നല്‍കി. കല്യാശേരി പുതിയങ്ങാടിയില്‍ മാടായിലെ 69, 70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി സിപിഎം പറയുന്നു. മുഹമ്മദ് ഫയാസ് എന്നയാള്‍ രണ്ടു ബൂത്തിലും വോട്ടു ചെയ്തപ്പോള്‍ ആഷിക് എന്നയാള്‍ 69 ാം നമ്പര്‍ ബൂത്തില്‍ പല തവണ വോട്ടു ചെയ്തതായിട്ടാണ് വിവരം. ഇവര്‍ രണ്ടു തവണ ബൂത്തില്‍ കയറുന്നതും പിന്നീട് വരി നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
പയ്യന്നൂരില്‍ സിപിഎം പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ ചെയ്തത് ഓപ്പണ്‍ വോട്ടല്ല, കള്ള വോട്ട് തന്നെയാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ലീഗിനെതിരേയും ആരോപണം ഉയര്‍ന്നത്. പയ്യന്നൂര്‍ പിലാത്തറയിലെ ബൂത്തില്‍ സിപിഎം പഞ്ചായത്ത് അംഗം അടക്കം മൂന്ന് പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരിക്കുകയാണ്.
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്‌തെന്ന് ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
No comments
Post a Comment