Header Ads

  • Breaking News

    ജില്ലയിൽ ആദ്യമായി MDMA മയക്കുമരുന്ന് തലശ്ശേരിയിൽ പിടികൂടി… തിരുവങ്ങാട് സ്വദേശി റിൻഷാദ് എക്സൈസിന്റെ പിടിയിൽ


    തലശ്ശേരി: 
    തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പയ്യനും സംഘവും തലശ്ശേരി തിരുവങ്ങാട് – ആയിരം കോണി എന്ന സ്ഥലത്ത് വെച്ചാണ് 20 ഗ്രാംMDMA(മെഥിലിൻ ഡയോക്സി മെഥാം ഫിറ്റാമിൻ ) എന്ന അതി മാരകമായ മയക്കുമരുന്നുമായി തിരുവങ്ങാട് റാബിയ ക്വാർട്ടേഴ്സിലെ റിൻഷാദ് കെ. എന്ന റിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ NDPS Actപ്രകാരം കേസ്സെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    ഇതിന്റെ 1 Mg ഉപയോഗത്തിലുടെ 24 മണിക്കൂർ മുതൽ 36 മണിക്കൂറോളം ലഹരിയുടെ വീര്യം നിലനിർത്തുകയും, മനോവിഭ്രാന്തി സൃഷ്ടിക്കുകയും, മാനസീക നില തകർക്കുകയും ചെയ്യുമെന്ന് എക്സൈസ് സംഘം കണ്ടെത്തി. ഇത് കൈവശം വെക്കുന്നത്
    10 വർഷത്തിൽ കുറയാത്തതും 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
    തലശ്ശേരിയിലും പരിസരങ്ങളിലും എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തുടർച്ചയായി ലഹരി മാഫിയക്കാരെ നിരീക്ഷിച്ച് റെയിഡ് നടന്നു വരികയായിരുന്നു.തുടർന്നുള്ള ദിവസങ്ങളിലും റെയിഡ് ശക്തമാക്കുമെന്ന് സംഘം അറിയിച്ചു.
    സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ശങ്കർ.ടി.വി. സമീർ കെ-കെ.മുഹമ്മദ് ,കെ .പി ഹബീബ് , സി.പി ശ്രീധരൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.കെ പ്രസന്ന,ഡ്രൈവർ സുരാജ് എന്നിവരും ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad