Header Ads

  • Breaking News

    ദിവസഫലം:നിങ്ങളുടെ ഇന്ന്‌ (10 മെയ്‌ 2019)



    ചിങ്ങം (മകം, പൂരം, ഉത്രം 1/4)
    കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയ ങ്ങളില്‍ വളരെ കരുതല്‍ വേണം. യാത്രാവേളയില്‍ വിലപ്പെട്ട രേഖകളും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ സംഘര്‍ഷം കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക. വെള്ള, ചന്ദന നിറം മുതലായവയുള്ള വസ്ത്രം ഉപയോഗിക്കുന്നത് നന്നായിരിക്കും.
    കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
    ധാരാളം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ജീവിത പങ്കാളിയില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും. മനസ്സിന് ദിശാ ബോധവും ആത്മ വിശ്വാസവും ലഭിക്കും. ദീര്‍ഘകാല ഉടമ്പടികള്‍ ഒപ്പിടാന്‍ ദിവസം അനുകൂലമല്ല. ദുര്‍ഗാ ദേവിയെ ധ്യാനിക്കുക. ആനുകൂല്യം വര്‍ധിക്കും.
    തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
    പല വിധ ബുദ്ധിമുട്ടുകളും വൈഷമ്യങ്ങളും നേരിടേണ്ട ദിവസമാകാന്‍ ഇടയുണ്ടെ ങ്കിലും ദിവസാന്ത്യത്തില്‍ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ആശ്ചര്യകരമായ ചില സന്തോഷാനുഭവങ്ങള്‍ ഉണ്ടായാലും അത്ഭുതപ്പെടേണ്ട. സുഹൃത്തുക്കളില്‍ നിന്നും മറ്റും അഭിനന്ദനം പ്രതീക്ഷിക്കാം. ചുവന്ന പുഷ്പങ്ങള്‍ മഹാലക്ഷ്മിയെ ധ്യാനിച്ചു കൊണ്ട് ഗൃഹത്തില്‍ സൂക്ഷിച്ചോളൂ. കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.
    വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
    മന സമ്മര്‍ദം സ്വയം നിയന്ത്രിക്കണം. കോപ സംസാരം പല ദോഷങ്ങളും വരുത്താന്‍ ഇടയുള്ള ദിവസമാണ്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല ഫലം നല്‍കും. ആലോ ചനയില്ലാതെ എടുത്തു ചാടിയാല്‍ പല വൈഷമ്യങ്ങളും നേരിടാന്‍ തയാറാകേണ്ടി വരും എന്നോര്‍ക്കുക. സുബ്രഹ്മണ്യനെ എല്ലായ്പ്പോഴും സ്മരിക്കുക. ദോഷം കുറയും. ചെറിയ കുട്ടികള്‍ക്ക് സാധിക്കുമെങ്കില്‍ മധുരം നല്‍കുന്നത് ധന പ്രതിസന്ധി കുറയ്ക്കും.
    ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
    സ്വയം മനസ്സില്‍ ശുഭ ചിന്തയോടെ ഇരിക്കുക. അനാവശ്യ അവസരത്തില്‍ സംസാരി ക്കുന്നത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും. യാത്രയ്ക്ക് ദിവസം അനുകൂലമല്ല. കുടുംബ പരമായി ഭേദപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിഷ്ണു സ്മരണയോടെ ദിവസം ആരംഭിക്കുക. കൂടുതല്‍ നന്മയുണ്ടാകും.
    മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
    പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും. യാത്രകളില്‍ വേണ്ട കരുതലുകള്‍ എടുക്കുക. മറവി മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്. ശാസ്താവിനെ മനസ്സില്‍ സ്മരിക്കുക, വെങ്കല നാണയം പോക്കറ്റില്‍ സൂക്ഷിക്കുക എന്നിവ ഇന്ന് സാമ്പത്തിക നേട്ടത്തിന് സഹായിക്കും.
    കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
    മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കൂടിക്കാഴ്ചകള്‍ക്ക് ദിവസം അനുകൂലമാണ്. ഗണപതി ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഗണപതിയെ ധ്യാനിക്കുന്നതും കൂടുതല്‍ ആനുകൂല്യം ചെയ്യും.
    മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
    കുടുംബ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. അശ്രദ്ധ മൂലം ധനനഷ്ടം വരാതെ നോക്കണം. സാമ്പത്തികമായും അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിവസമാണ്. ആത്മീയ കാര്യങ്ങള്‍ക്ക് ദിവസം അനുകൂലമാണ്. ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ കറുപ്പു വസ്ത്രം കൈയില്‍ സൂക്ഷിക്കുകയോ ചെയ്യുന്നത് ഇന്ന് ശുഭഫലം വരുത്തും.
    മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
    അല്പം വിഷമകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം. എങ്കിലും കഠിന പ്രയത്നങ്ങള്‍ വെറുതെയാവില്ല. സാമ്പത്തികമായി നന്ന്. കുടുംബകാര്യങ്ങളില്‍ അല്പം അസന്തുഷ്ടി വരാന്‍ ഇടയുണ്ട്. വിളക്ക് കത്തിച്ചു പ്രാര്‍ഥിക്കുമ്പോള്‍ വിളക്കെണ്ണ യില്‍ അല്പം കറുപ്പും വെളുപ്പും നിറത്തിലുള്ള എള്ള് ഇടുന്നത് നന്നായിരിക്കും.
    ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
    എല്ലാ തരത്തിലും അനുകൂലമായ ദിവസം ആയിരിക്കും. വിരുന്നുകള്‍, സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് അവസരം ഉണ്ടാകും. കുടുംബം സുഖപ്രദമായി തോന്നും. അമിത വ്യയം വരാതെ നോക്കണം. ഉദര വൈഷമ്യം വരാതെ നോക്കണം. രാവിലെ കിഴക്കു നോക്കി സൂര്യനെ പ്രാര്‍ത്ഥിക്കുക. ദിവസാനുകൂല്യം വര്‍ധിക്കും.
    മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
    പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുക പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ വരുമെങ്കിലും അമിത ചിലവുകള്‍ വിഷമകരമായേക്കാം. കുടുംബാനുകൂല്യം പ്രതീക്ഷിക്കാം. ഭഗവാന്‍ ഗണേശനെ പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.
    കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
    മന സുഖവും തൊഴില്‍ വിജയവും പ്രതീക്ഷിക്കാം. ഭയപ്പെട്ട പല പ്രതിസന്ധികളും അപകടം കൂടാതെ ഒഴിഞ്ഞു പോകും. പല വിധത്തിലും അഭിനന്ദനങ്ങള്‍ ലഭിക്കും.യാത്രകള്‍ സഫലമാകും. “ഓം സുരാചാര്യായ വിദ്മഹേ വാചസ്പത്യായ ധീമഹി തന്നോ ഗുരു പ്രചോതയാത്” എന്ന ഗുരു ഗായത്രി പ്രഭാതത്തില്‍ കുളി കഴിഞ്ഞ് 108 ഉരു ജപിക്കുന്നത് ഗുണം ചെയ്യും.

    No comments

    Post Top Ad

    Post Bottom Ad