കള്ളവോട്ട് കേസില്‍ 500ഓളം പേര്‍ക്കെതിരെ നോട്ടീസ് അയച്ചേക്കും; 199പേര്‍ക്കെതിരെ നോട്ടീസയച്ച് വിശദീകരണം തേടാന്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശം ഒരു 16 കാരി മറ്റൊരു യുവതിയുടെ വോട്ട് ചെയ്തതായും ആരോപണം
കണ്ണൂര്‍:
കള്ളവോട്ടു കേസില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ഞൂറോളം പേര്‍ക്കെതിരെ നോട്ടിസ് അയച്ചേക്കും. കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ 199 പേര്‍ക്കെതിരെ നോട്ടീസയച്ച് വിശദീകരണം തേടാനാണ് ജില്ലാ കലക്ടറുടെ തീരുമാനം. വോട്ടവകാശം നിഷേധിക്കപ്പെട്ടവരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നാനൂറോളം പേരെ വിചാരണ നടത്തി തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ 22 പേര്‍ക്കെതിരെ നോട്ടിസ് അയച്ചിട്ടുണ്ട്. ഇതിലൊരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത ഒരു 16 കാരി മറ്റൊരു യുവതിയുടെ വോട്ട് ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
പേരാവൂകര്‍ നിയമസഭാ മണ്ഡലത്തിലെ 350 പേര്‍ക്കും തളിപ്പറമ്ബ് മണ്ഡലത്തിലെ 77 പേര്‍ക്കും മട്ടന്നൂര്‍ മണ്ഡലത്തിലെ 65 പേര്‍ക്കുമെതിരെ സമാന നടപടികളുണ്ടാകും. ധര്‍മ്മടത്തെ കള്ളവോട്ട് ആരോപണത്തില്‍ 16 കാരിയോട് തിങ്കളാഴ്ച രാവിലെ കലക്ടറുടെ ചേമ്ബറില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വേങ്ങാട് പഞ്ചായത്തിലെ 46 ാം ബൂത്തിലെ വോട്ടറായ വിസ്മയ മനോഹരന്റെ വോട്ടാണ് 16 കാരി ചെയ്തതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ ചീഫ് ഏജന്റ് കെ.സുരേന്ദ്രന്‍ ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. മംഗലാപുരത്ത് താമസിക്കുന്ന 56 ാം നമ്ബര്‍ ബൂത്തിലെ വോട്ടറായ കെ. ദിവ്യയുടെ വോട്ടും മറ്റൊരു യുവതി ചെയ്തതായി വീഡിയോ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഈ യുവതിയോടും വരണാധികാരി മുമ്ബാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളവോട്ട് ചെയ്യാന്‍ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ബൂത്തിലെത്തിയതായി ഇതിലൂടെ വ്യക്തമാകുന്നു. അതേ സമയം പാമ്ബുരുത്തി സ്‌ക്കൂളിലെ 166 ാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പരാതിയില്‍ 9 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ അബദുള്‍ സലാം, മര്‍ഷാദ്, അസ്ലം, തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ഈ ബൂത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ 12 കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാംമീണയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കള്ളവോട്ട് ആരോപണം ആദ്യം സിപിഎം. നെതിരെയാണ് ഉയര്‍ന്നതെങ്കിലും ജില്ലയില്‍ ഇതുവരെ പ്രതിയാക്കപ്പെട്ടത് നാല് സിപിഎം. പ്രവര്‍ത്തകര്‍ മാത്രമാണ്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ 12 പേരാണ് പ്രതികളാക്കപ്പെട്ടത്. പാമ്ബുരുത്തിയിലെ ലീഗിനെതിരെയുള്ള കള്ളവോട്ട് ആരോപണത്തിന് ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സിപിഎം. ന് കഴിഞ്ഞിരുന്നു.
എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ 310 ബൂത്തുകളില്‍ സംഘടിതമായി സിപിഎം. കള്ളവോട്ട് ചെയ്തെന്ന് യു.ഡി.എഫ് ആരോപിക്കുന്നുണ്ടെങ്കിലും അതിലൊന്നും തെളിവ് ഹാജരാക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. ഭരണ സ്വാധീനം ദുരുപയോഗം ചെയ്താണ് സിപിഎം. തെളിവുണ്ടാക്കിയതെന്നും കോണ്‍ഗ്രസ്സ് ആരോപിക്കുന്നു. മുസ്ലിം ലീഗിലെ 9 പേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തതെങ്കിലും അതിലും എത്രയോ അധികം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം ഉം ആരോപിക്കുന്നു. യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായി തെളിവുകണ്ടെത്താന്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരിക്കയാണ് യു.ഡി.എഫ്. പ്രിസൈഡിങ് ഓഫീസര്‍മാരായ എന്‍. പ്രകാശന്‍, പോളിങ് ഓഫീസര്‍ സണ്ണി പാനോസ്, മൈക്രോ ഒബ്സര്‍വര്‍ രുദ്രമണി എന്നിവര്‍ക്കെതിരേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

No comments
Post a Comment