ജയില്‍ സൊസൈറ്റിയില്‍ കള്ളന്‍ കയറി കൊണ്ടുപോയത് 60,000 രൂപയും രണ്ട് ഫ്രൂട്ടിയും
കണ്ണൂര്‍:
ദേശീയപാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ സഹകരണസംഘമായ ജയില്‍ എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കള്ളന്‍കയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 60,000 ഓളം രൂപ കവര്‍ന്നു. സൊസൈറ്റിയുടെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ നിന്ന് രണ്ട് ഫ്രൂട്ടിയും മോഷ്ടിച്ചു. കനത്ത പോലീസ് സുരക്ഷയുള്ള പാതയോരത്ത് കവര്‍ച്ച നടന്നത് പോലീസിന് നാണക്കേടായി. 2013 മുതലാണ് ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് ജയില്‍ വാര്‍ഡന്മാരുടെ ക്വാര്‍ട്ടേഴ്‌സ് സൊസൈറ്റി ഓഫീസുകള്‍ നവീകരിക്കുകയായിരുന്നു. തൊട്ടടുത്ത് ചപ്പാത്തി, ചിക്കന്‍ ബിരിയാണി വില്‍പ്പന നടത്തുന്ന ഫുഡ് ഔട്ട്‌ലെറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി ഒമ്പത് മണിക്കാണ് ഇത് പൂട്ടാറ്. കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത കള്ളന്‍ സൊസൈറ്റിയുടെ പൂട്ടും തകര്‍ത്താണ് പണം കവര്‍ന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ജയിലില്‍ അടുത്തിടെ തടവ് ചാട്ടശ്രമം നടന്നതിന് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ഡി ജി പിയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ജയിലിന്റെ മൂക്കിന് താഴെ കള്ളന്‍ കടന്നത്.
No comments
Post a Comment