Header Ads

  • Breaking News

    ടിക് ടോക് പ്ലേസ്റ്റോറില്‍ തിരിച്ചെത്തി


    നിരോധനത്തെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കിയ വീഡിയോ ഷെയറിങ് ആപ്പ് പ്ലേസ്റ്റോറില്‍ തിരിച്ചെത്തി . ദിവസങ്ങള്‍ക്കു മുന്‍പേ മദ്രാസ് ഹൈക്കോടതി നിരോധനം പിന്‍വലിച്ചെങ്കിലും ആപ്പ് പ്ലേസ്റ്റോറുകളില്‍ ലഭ്യമായിരുന്നില്ല . ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നുള്ള കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നിരോധനം നീക്കിയത് .
    അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ ടിക് ടോക് നിരോധിക്കാന്‍ ഗൂഗിളിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു . തുടര്‍ന്നാണ് ഗൂഗിള്‍ ടിക് ടോക് നിരോധിച്ചത് .
    നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു . പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് കുട്ടികളുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്
    ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ഗൂഗിളിനും , ആപ്പിളിനും ടിക് ടോക് ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് .
    അശ്ലീല ദൃശ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന കമ്പനിയുടെ ഉറപ്പിലാണ് കോടതി നിരോധനം പിന്‍വലിച്ചത്

    No comments

    Post Top Ad

    Post Bottom Ad