കേരളത്തിലേയ്ക്ക് ലഹരിയെത്തിയ്ക്കുന്ന കേന്ദ്രം കണ്ടെത്തി : ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി എക്‌സൈസ്
കൊച്ചി:
കേരളത്തിലേയ്ക്ക് ലഹരിയെത്തിയ്ക്കുന്ന കേന്ദ്രം കണ്ടെത്തി. ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി എക്സൈസ്. കേരളത്തിലേക്ക് ഒഴുകുന്ന രാസ ലഹരികളുടെ ഉറവിടം ബംഗളൂരുവിലെ ആഫ്രിക്കന്‍ സെറ്റില്‍മെന്റുകളെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന മെത്തലിന്‍ ഡയോക്സി മെറ്റാ ആംഫിറ്റമിനുമായി കോഴിക്കോട് കുറ്റിച്ചിറ ദേശം തോപ്പുംപാറ സി.പി വീട്ടില്‍ സവാദ് ഹനീഫയെ (29) കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് ലഹരി മരുന്നുകളുടെ കേന്ദ്രം ബംഗളൂരുവിലെ ആഫ്രിക്കന്‍ സെറ്റില്‍മെന്റുകളെന്ന വിവരം ലഭിച്ചത്. രാസ ലഹരിമരുന്നുകള്‍ ഇവിടെ നിര്‍മ്മിക്കുന്നതായാണ് സൂചന. സംഭവത്തില്‍ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ നേരത്തെ രാസലഹരിയുമായി പിടിയിലായവരില്‍ പലര്‍ക്കും മയക്കുമരുന്ന് ലഭിച്ചത് ബംഗളൂരും ഗോവയിലും താമസമാക്കിയ ആഫ്രിക്കന്‍ വംശജരില്‍ നിന്നാണെന്ന് മൊഴി നല്‍കിയിരുന്നു. ഇവര്‍ക്കായി അന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും മുഖ്യ ഇടപാടുകാരെയോ ആഫ്രിക്കന്‍ വംശജരെയോ പിടികൂടാന്‍ പൊലീസിനും എക്സൈസിനും സാധിച്ചില്ല. എന്നാല്‍, മെത്തലിന്‍ ഡയോക്സി മെറ്റാ ആംഫിറ്റമിന്‍ പോലെ മരണ കാരണമായേക്കാവുന്ന ലഹരിമരുന്നിന്റെ ഒഴുക്ക് കൂടിയതോടെ ഇത്തരം കേന്ദ്രങ്ങളെ പൂട്ടിക്കെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് എക്സൈസ്.
No comments
Post a Comment