Header Ads

  • Breaking News

    ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മില്‍മ പാലും വീട്ടിലെത്തും


    മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇനി മില്‍മ പാലും വീട്ടിലെത്തും. മില്‍മയും സ്വകാര്യ ഐ.ടി കമ്ബനിയും ചേര്‍ന്ന് നടത്തുന്ന എ.എം നീഡ്‌സ് എന്ന ആപ്പ് വഴിയാണ് മില്‍മ പാലും ഉത്പന്നങ്ങളും വീട്ടിലെത്തുന്നത്.
    ആദ്യഘട്ടമായി ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് ഈ സേവനം ആരംഭിക്കും. തിരുവനന്തപുരത്തിന് പുറമെ തൊട്ടടുത്ത മാസങ്ങളില്‍ എറണാകുളത്തും കോഴിക്കോടും ഈ സേവനം ലഭ്യമാകും. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. രാവിലെ അഞ്ചുമുതല്‍ എട്ടുവരെയാണ് സേവനം ലഭ്യമാകുക. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും ഈടാക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad