Header Ads

  • Breaking News

    പയ്യന്നൂരിൽ ബോംബ് സ്ഫോടനം


    പയ്യന്നൂർ:
    ആർഎസ്എസ്.ബി ജെ പി നേതാക്കളുടെ വീടുകൾക്ക് സമീപം ബോംബ് സ്ഫോടനം. ആർ എസ് എസ് ജില്ലാ കാര്യവാഹക് പി രാജേഷിന്റെ തളിച്ചാലം പാലത്തിന് സമീപത്തെ വീടിന് സമീപത്തും ബിഎംഎസ് പ്രവർത്തകനും ബിജെപി മുൻ മണ്ഡലം ഭാരവാഹിയുമായിരുന്ന പനക്കീൽ ബാലകൃഷ്ണന്റെ കോറോത്തെ വീടിന് മുന്നിലുമാണ് ഇന്ന് പുലർച്ചെ ബോംബുകൾ പൊട്ടിത്തെറിച്ചത് കാരയിൽ തളിച്ചാലം പാലത്തിന് സമീപം പുലർച്ചെ 12 മണി കഴിഞ്ഞും കോറോത്ത് ബാലകൃഷ്ണന്റെ വീടിന് മുന്നിൽ പുലർച്ചെ 2 മണിയോടെയുമാണ് സ്ഫോടനങ്ങൾ നടന്നത് നേരത്തെയും പലതവണ ഇരുവരുടെയും വീടുകൾക്ക് നേരെ ആക്രമണങ്ങൾ അരങ്ങേറിയിരുന്നു.

     ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നടന്ന സ്ഫോടനങ്ങൾ ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത് മാത്രവുമല്ല പയ്യന്നൂരിനെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങളുടെ രണ്ടാം വാർഷിക ദിനാചരണങ്ങൾ അടുത്ത ജൂലൈയിൽ നടക്കാനിരിക്കെ അതീവ ഗൗരവത്തോടെ യാണ് പോലീസും സംഭവത്തെ കാണുന്നത്.

    No comments

    Post Top Ad

    Post Bottom Ad