ലോക്സഭ തിരഞ്ഞെടുപ്പ് ; ചെങ്കോട്ട കാത്തുസൂക്ഷിച്ച് പയ്യന്നൂർ
കല്യാശേരി അടക്കം മറ്റു നിയമസഭാ മണ്ഡലങ്ങളിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടപ്പോഴും ഇടതുമുന്നണിക്ക് ആശ്വാസം പകര്‍ന്ന മണ്ഡലമാണ് പയ്യന്നൂര്‍. മണ്ഡലത്തില്‍ കാലങ്ങളായി ഇടതുമുന്നണിയെ മാത്രം ജയിപ്പിച്ചുപോരുന്ന പഞ്ചായത്തുകളും നഗരസഭയും ഇത്തവണയും കാര്യമായ മങ്ങലുകളില്ലാതെ ചുവപ്പുനിറം കാത്തുസൂക്ഷിച്ചു. അതേസമയം മലയോരത്തെ ചെറുപുഴ, പെരിങ്ങോം-വയക്കര പഞ്ചായത്തുകളില്‍ നടത്തിയ മുന്നേറ്റം മണ്ഡലത്തിലെ ഇടതു ഭൂരിപക്ഷം കുറയ്ക്കാന്‍ യുഡിഎഫിന് സഹായകമായി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കരുണാകരന് 28142 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്ത പയ്യന്നൂര്‍ ഇത്തവണ സതീഷ് ചന്ദ്രന് 26131 വോട്ട് ഭൂരിപക്ഷമാണ് നല്‍കിയത്. എല്‍ഡിഎഫിന് 6071 വോട്ടുകളും യുഡിഎഫിന് 6392 വോട്ടുകളുമാണ് കിട്ടിയത്. ഒരു വാര്‍ഡിന്റെ വ്യത്യാസത്തിലാണ് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന്റെ കൈവശമുള്ള കാങ്കോല്‍-ആലപ്പടമ്ബില് ഇടതുപക്ഷത്തിന് മുന്നൂറോളം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ യുഡിഎഫിന് 582 കൂടി. ഇവിടെ എല്‍ഡിഎഫ് 10086, യുഡിഎഫ് 3317 എന്നിങ്ങനെയാണ് വോട്ടുനില.തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് 204 വോട്ടും യുഡിഎഫിന് 91 വോട്ടും കുറഞ്ഞു. പയ്യന്നൂര്‍ നഗരസഭയില്‍ ഇരുമുന്നണികള്‍ക്കും വോട്ടുകൂടി. ഇവിടെ ഇടതുമുന്നണിക്ക് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.
No comments
Post a Comment