Header Ads

  • Breaking News

    അമിതവേഗത കാരണം മട്ടന്നൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ അപകടം പതിവാകുന്നു


    മട്ടന്നൂർ :
    സ്വകാര്യ ബസുകളുടെ അമിതവേഗത കാരണം മട്ടന്നൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ അപകടം പതിവാകുന്നു. ബസിടിച്ച്‌ കാല്‍നട യാത്രക്കാരിക്ക് പരിക്കേറ്റു. വായാന്തോട് സ്വദേശിനി റസീന (48)യ്ക്കാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. ബസ്‌സ്റ്റാന്‍ഡില്‍ കയറ്റാന്‍ പിറകോട്ട് എടുക്കുന്നതിനിടെയാണ് യാത്രക്കാരിയെ തട്ടിയിട്ടത്.
    കഴിഞ്ഞ ദിവസം ബസ് തട്ടി കോളാരി സ്വദേശി മരിച്ചിരുന്നു. ബസുകളുടെ അമിത വേഗത കുറയ്ക്കാന്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad