താലൂക്ക് ആശുപത്രിയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെയും ബ്ലോക്ക് പഞ്ചായത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീ
തൊഴിലുറപ്പ് പദ്ധതി സെല്ലിൽ ഡാറ്റാ എൻട്രി തസ്തികയിലുള്ള ഒഴിവിലേക്ക് ബി-കോം,
പി.ജി.ഡി.സി.എ യോഗ്യതയുള്ളവരിൽ നിന്നും ഒരു വർഷത്തേക്ക് കരാർ
അടിസ്ഥാനത്തിലുള്ള നിമയനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
കൂടാതെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ തസ്തികയിലുള്ള ഒഴിവിലേക്ക് അംഗീകൃത
സർവകലാശാലയിൽ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ മെഡിക്കൽ
കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാരിൽ നിന്നും കരാടിസ്ഥാനത്തിൽ അപേക്ഷ
ക്ഷണിക്കുന്നു. അപേക്ഷകർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2019 ജൂൺ മാസം 10-ാം തീയതിക്കകം
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂർ, 670673 (പിൻ) എന്ന
വിലാസത്തിൽ ലഭിക്കുന്ന രീതിയിൽ നേരിട്ടോ തപാൽ മുഖേനയോ
എത്തിക്കേണ്ടതാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പ്രവർത്തി
ദിവസങ്ങളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി
(ഫോൺ നമ്പർ :04902444416, 04902444116)
ബന്ധപ്പെടേണ്ടതാണന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി അറിയിച്ചു.
No comments
Post a Comment