നിയന്ത്രണം വിട്ട കൊട്ടിയൂർ ബസ്സ് ടിപ്പറിന് പിന്നിലിടിച്ച് പത്ത് യാത്രക്കാർക്ക് പരിക്കേറ്റു.തലശ്ശേരിയിൽ നിന്നും കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന കെ.എൽ.13 ആർ.4849 പാർത്ഥിപ് ബസ്സാണ് കതിരൂർ സഹകരണ ബാങ്ക് ഹെഡാ ഫീസിനടുത്ത് അപകടത്തിൽ പെട്ടത്. ബസ്സിന്റെ യന്ത്രത്തകരാറാണ് അപകടകാരണമെന്ന് അറിയുന്നു.പരിക്കേറ്റവർ തലശ്ശേരിയിലെ വിവിധ ആശുപത്രികളിലാണുള്ളത്.-അപകടത്തിൽ ബസ്സിനും കേടുപാടുകൾ സംഭവിച്ചു.
No comments
Post a Comment