Header Ads

  • Breaking News

    പാപ്പിനിശ്ശേരിയിൽ കാർ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു



    വളപട്ടണം: 
    കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. താവം പള്ളിക്കരയിലെ കുണ്ടപ്പൻ മമ്മദ് ഹാജിയുടെ മകൻ ചുങ്കം ഇസ്തിരി റോഡിൽ അസ്മാസിൽ മുജീബ് റഹ്മാൻ (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പാപ്പിനിശ്ശേരി കൊട്ടപ്പാലത്ത് വെച്ചായിരുന്നു അപകടം.
    പാപ്പിനിശ്ശേരിയിൽ നിന്ന് ഡോക്റ്ററെ കാണുന്നതിന് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോ റോഡിൽ നിന്നും തിരിയുന്നതിനിടെ എതിരെ വന്ന കാറുമായി ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോയുടെ ഇടയിൽ പെട്ട മുജീബ്റഹ്മാനെ പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഭാര്യ: വഹീദ വലിയ കണ്ടത്തിൽ. മക്കൾ: മുആദ്, മുനവ്വർ, നിഹാല. മരുമകൻ: ഷഫീഖ് പന്നിയൂർ.പരിയാരം മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

    No comments

    Post Top Ad

    Post Bottom Ad